ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 'അല്ലേ മന്ത്രിപ്രവര! മതിമന്മനലിയിൽച്ചേർന്ന വൈര- ക്കല്ലേ! നിന്നെസ്സവിധഭൂവി ഞാൻ കണ്ടതെൻ നല്ലകാലം ഇല്ലേവനും മുഴുവനഴലായ് മന്നിൽ; വർഷാഘനത്താ- ലല്ലേശിടും നടുനിശയിലും കൊള്ളിമീനുള്ളതല്ലോ.        6


എന്നോ നീയെൻ സചിവ! തനതീ നാടു കൈവിടുന്നേ നിന്നോടൊപ്പം നിയതമതുതൻ ലക്ഷ്മിയും പോയ് മറഞ്ഞു; ഒന്നോർക്കുമ്പോളതു ശരി, യമാവാസ്യനാൾത്തിങ്കൾ പോയാ- ലിന്നോളം നാമുലകിലൊരിടം ജ്യോത്സനയെക്കാണ്മതുണ്ടോ?        7


വേലിക്കെട്ടറ്റൊരു വിളവിനെ സ്വേച്ഛപോൽത്തിന്നഴിക്കും കാലിക്കൂട്ടത്തിനു കിടയിൽ, നീ ദൂരെയായോരുകാലം മാലിക്കാണും മഹിയെ മുഴുവൻ മർദ്ദനം ചെയ്തുവല്ലോ; വെയ്ലിൽച്ചെന്നേ മനുജർ തണലിൻ മേന്മയോർമ്മിക്കയുള്ളു.        8


എന്താപത്താണതുമൂതലെനിക്കെന്റെ മന്ത്രീന്ദ്ര! ചൊൽവാ- നെൻ താപത്തിന്നെലുകയെളുത,ല്ലെന്തു ദുര്യോഗവായ്പോ, ഹന്താപത്യങ്ങളുമവനിയും ഹാ! ഭവൽ ഭാഗ്യസത്തും വെന്താളും ഹൃത്തെഴുമിവളെ വിട്ടാകവേ പോകയായി-        9


കന്യാലോകം കഴൽപണിയുമക്കാറണിക്കൂന്തലാൾ ത- ന്നന്യാഗാരസ്ഥിതി ഹൃദി നിനയ്ക്കാവത,ല്ലാവതുണ്ടോ? ധന്യാത്മാവേ! സചിവ! തുടരെദ്ദൈവമെന്നോടു ചെയ്‌‌വോ‌‌- രന്യായത്തിന്നവധിയുമതിന്മേലൊരപ്പീലുമില്ല.        10


ഈ വഞ്ചിശ്രീവസുമതിയുമെൻ ധന്യയാം കന്യയാളും ദൈവം നേരെ വരികിലിനിയും കൈക്കലാം തർക്കമില്ല; ഏവം ചിത്തവ്യഥയോടു വസിച്ചീടിലെന്തുള്ളു ലാഭം? യാവജ്ജീവം മഹിയിൽ മനുജർക്കുദ്യമം ഹൃദ്യമല്ലോ.        11


നേരം വൈകേണ്ടിനിയു,മുടനേ കോട്ടയത്തോളമൊന്നെൻ സാരജ്ഞന്മാർക്കണിതിലകമേ! സത്വരം പോയ് വരേണം; വാരവാരം വളരുമഴലാൽ വാടി ഞാൻ വാഴ്വതെല്ലാം ധീരൻ തൽ ക്ഷ്മാരമണനറികിൽത്തിട്ടമെൻ കഷ്ടമറ്റു.        12


ഭാവം മാറൊല്ലയി സചിവ! നീ ദൂതനായീടിലെന്ത- ശ്രീവത്സാങ്കൻ തിരുവടിയുമീ വേല പാർത്ഥന്നു ചെയ്തു; ധീ വമ്പിക്കും പുരുഷൻ മടിവിട്ടെന്തു വേഷം ധരിച്ചും പാവങ്ങൾക്കായ്‌‌പ്പകലുമിരവും പാടുപെട്ടീടുമല്ലോ.        13


പ്രാണിക്കൊന്നബ്ഭവജലധിതൻ ചാരമെത്താൻ കഴിഞ്ഞാൽ ക്ഷോണിത്തട്ടിൽ സുലഭത ചുരുങ്ങീടുമാ മുക്തിപോലെ, കോണിൽച്ചേർത്താലരികളെ മുറ്യ്ക്കീയെനിക്കും ഭവാനും പ്രീണിക്കുംമട്ടരികിലവനിശ്രീയുമാ സ്ത്രീയുമെത്തും .        14


ഈ രാജ്യത്തിൻ നിലയുമിവൾതൻ ശക്തിയും മറ്റുമെല്ലാം ധീരാത്മാവേ! സചിവ! നിതരാം നീയറിഞ്ഞുള്ളതല്ലോ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/116&oldid=172761" എന്ന താളിൽനിന്ന് ശേഖരിച്ചത്