പതിവിനു പെടുമാടൽ പാരിനാറ്റു—
ന്നതിനവിടുന്നുഴറുന്നിതപ്പൊഴപ്പോൾ. 22
ഉലകിനുമതിനാൽത്തനിക്കുമുണ്ടാ—
മലഘുതരശ്രുതി നാശമാശു തീർപ്പാൻ
കലയുടെ പൊരുളായ പോറ്റി ശുദ്ധം
അലനില പൂണ്ടൊരു മത്യ്സമായതില്ലേ? 23
ഉരഗശയനനായ്ജ്ജഗന്മലത്തെ—
പ്പരമൊഴിവാക്കിടുമങ്ങതിന്നുതന്നെ
ഉരഗയുതമലച്ചുമട്ടിലാശാ—
ഭരമലർമാർന്നൊരു കൂർമ്മമായതില്ലേ? 24
യതികളുമറിയാത്ത ദിവ്യകോല—
സ്ഥിതിയെഴുമീയുലകിന്നു നമ്മ നൽകാൻ
ക്ഷിതിയിതിലതിനിധന്ദ്യമായ കോല—
സ്ഥിതിയെ വഹിച്ചതു സുപ്രസിദ്ധമല്ലേ? 25
ഉര പെറുമൊരു ദേവരാജനും തൃ—
ച്ചരണായുഗം തൊഴുമങ്ങു ശങ്കയെന്യേ
ധരയുടെ ഹിതമോർത്തു തുച്ഛമാകും
നരമൃഗരാജതപോലുമാർന്നതില്ലേ? 26
ബലികുലമണിയായ് ത്രിലോകി ഭക്താ—
വലിയിലണച്ചീടുമങ്ങു നിസ്വനെപ്പോൽ
വലിയൊരു നിലവിട്ടു വൈകിയാകും
ബലിയൊരു മൂവടി മണ്ണിരന്നതില്ലേ? 27
ജയജയ! ഭുജഭൂതമകേതോ!
ജയജയ! നിർമ്മിതവാരിരാശിസേതോ!
ജയജയ! വിവിദപ്രണാാശഹേതോ!
ജയജയ! കൃഷ്ണാ ഭവത്മഹത്വമേതോ! 28
പല പല വടിവേന്തി നമ പാരി—
ന്നലമരുളും തിരുമേനിതൻ പ്രഭാവം
ഖലരിവരറിയുന്നതില്ല തെല്ലും,
ജനനിധി നിമ്നത നെയ്യുറുമ്പുപ്പൊലെ. 29
ചുടു കനൽമിഴിയൻ തുടങ്ങി മുന്നിൽ—
പരപ്പടുമിമയോരെ വെറുത്ത തയ്യലാറെ
വീടുപണി പണിവോർക്കു ചെയ്‌വതിന്നൻ—
പ്രൊടുമവിടുന്നു വിടുന്നു വീടുതോറും. 30
അഭിയനടിപിഴച്ചഴൽക്കൊടുങ്കാ—
റ്റടിയിലൊമാലിലപോലെയാടിടുന്നു!
അഭിമലരിണാവിട്ടു താങ്ങലൊന്നി
ല്ലടിയുമൊറ്റവുമറ്റ തമ്പുരാനേ! 31
താൾ:ഉമാകേരളം.djvu/135
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല