ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> വൈവർണ്യം വദനമിയന്നു, വമ്പു മാറി- പ്പാവം ഹാ! പരർ ചുഴലും പടക്കളത്തിൽ ദൈവത്തിൻ ദയ ലഭിയാഞ്ഞു ദീനനായ് നി- ന്നീവണ്ണം പലതുമകക്കുരുന്നിലോർത്തു:        48


'അയ്യോ! ഞാനപകടമേ,മറിഞ്ഞു കുണ്ടിൽ; കൈയോടും കയറു കഴുത്തിലിട്ടു കള്ളർ; വയ്യോർത്താൽ വരുവതു വാശ്ശതും പൊറുപ്പാൻ; മെയ്യോടില്ലുയിരിനു മേൽപ്പൊരുത്തമേതും.        49


തോറ്റില്ലെന്നൊരു ഗുണമുണ്ടു മെയ്രണത്തിൽ- പ്പോറ്റിക്കോൾവതിനുഴറാതെ ചത്തു വീണാൽ; കാറ്റിൽ ഭീ കരിയില പൂണ്ടു പാഞ്ഞൊടുക്കം മാറ്റിത്തം പെടുമൊരു തീയിലോ ചതിച്ചു?        50


ചേണുറ്റുള്ളൊരു മമ യോധരെസ്സമീപം കാണുന്നില്ലവരുടെ നാഥരും മറഞ്ഞു; ആണുങ്ങൾക്കഹഹ! പൊളിച്ച പന്തലിൻ നൽ- ത്തൂണുണ്ടോ പിഴുതു നിലത്തിടാൻ ഞെരുക്കം?        51


മാറാതെൻ ചെലവിനു തങ്കമുട്ട നൽകും താറാവിൻ വയറു തുരന്നു നോക്കിടും ഞാൻ ആറാതുള്ളൊരു ദുരയാം പിശാചു തീണ്ടി- ക്കൂറാളും വിധിയെ വിരോധിയാക്കിയല്ലോ.        52


ധാരാളം ധരണി ലഭിച്ചുമാശ തെല്ലും തീരാഞ്ഞാൽ ദൃഢമിതുതാൻ കലാശമാർക്കും; പാരാകിൽ ശരിയതുവിട്ടു ലാത്തിനില്പാൻ വാരാശിക്കകമണവോൻ കുടിച്ചുചാകും.        53'


വാട്ടംവിട്ടഹഹ! വളർത്തിവന്നൊരാട്ടിൻ- കൂട്ടത്തെക്കൊടിയ കശാപ്പുകാരനായി ഏട്ടത്തംപെടുമുടമസ്ഥനേകിടുമ്പോൽ രാട്ടയ്യോ! ഭടരെ മൃതിക്കു വിട്ടിടാമോ?        54


തക്കംവിട്ടനുചരരെപ്പടായ്ക്കു വിട്ടോ- രിക്കന്നന്നിയലുമിളപ്പമറ്റ പാപം മക്കത്തും പരമതിന്നപ്പുറത്തുപോലും പൊക്കം പോയ്ക്കഴുകുകിൽ മാഞ്ഞിടുന്ന കാര്യം.        55


പറ്റുന്നില്ലടവുകളൊന്നു,മുള്ള മാനം വിറ്റുണ്ണേണ്ടൊരു നില വന്നുകൂടി, മേലാൽ മുറ്റും ഹാ! മുകിലനെ മുഗ്ദ്ധബുദ്ധിയെന്നായ് മറ്റുള്ളോർ മഹിയിലുരയ്ക്കിലെന്തബദ്ധം?        56'


കോഴിക്കുഞ്ഞഹിയുടെ കൂട്ടിനുള്ളിൽ വീണാൽ- ക്കോഴിക്കുന്നതിനതു നോക്കിടുന്ന നോട്ടം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/151&oldid=172800" എന്ന താളിൽനിന്ന് ശേഖരിച്ചത്