<poem> സഞ്ചായപ്പരിഷ മഹാവനത്തിലാദ്യം സഞ്ചാരത്തിനു വഴി വെട്ടിടുന്ന മട്ടിൽ അഞ്ചാതുള്ളരിചമുവിൻ നടുക്കുകൂടി- ത്തൻ ചാട്ടം തരമൊടു ചെയ്തു ധൈര്യശാലി 67
തുമിന്നൽക്കൊടിയുടെ ലീല കാട്ടിയപ്പോൾ
ഭൂമിത്തട്ടുദധി മരുൽസുതൻകണക്കെ,
നാരിമെട്ടെഴുവതിന്നു മുൻപിലാരും
കാമിക്കും കരബലമോടവൻ കടന്നു. 68
ഹാ! തന്മെയ്‍നടുവിൽ മുറിഞ്ഞു രണ്ടു തുണ്ടാ-
യാതങ്കപ്പെടുമഹി ചെറ്റിഴഞ്ഞു പോയാൽ
ഏതറ്റംവരെയിഴയും? വരച്ചയാരും
ഹ്രീ തങ്കേണ്ടിതിലിതി ഭൂപയോധർ ചൊന്നാർ 69
ഒന്നായ് നാമൊരു രിപൂവിന്റെ പിമ്പു പാഞ്ഞാൽ
നന്നാവി,ല്ലനുചരനൊക്കെ നിൽക്ക; വേഗാൽ
ഇന്നാമേ മുകിലനെ വെന്നു ബന്ദിയാക്കാ-
മെന്നാരാൽ ക്ഷിതിപതി കേരളാഖ്യനോതി. 70
മൗനത്താലനുമതി കൂട്ടർ നൽകിയപ്പോ-
ളാനന്ദത്തൊടു പുരളീമഹീമഹേന്ദ്രന്ഡ
ഊനംവിട്ടുഴറി മുയൽക്കിടാവുതൻ പി-
മ്പേനം കണ്ടിളകിന വിശ്വകദ്രൂപോലെ. 71
വമ്പാളും നൃപതി വമൊല്ലയെന്നുരച്ചും,
തമ്പാർശ്വം തടവുപെടാതെ കാത്തു കൊൾവാൻ
അമ്പാമ്മാറകരതിലാർന്നു പിന്തുടർന്നാർ
തമ്പാനും തരമൊടു ധൈര്യമുള്ള സായ്പും 72
ആ വമ്പർക്കുടയ ഹയങ്ങളെജ്ജയിപ്പാൻ
ദൈവം തൽ പദയുഗളിക്കു വേഗമേകി
വൈവശ്യം വളരുകിലും നിനച്ച കാര്യം
കൈവന്നാ പ്രഭു ശിബിരത്തിനുള്ളിലെത്തി 73
കൊന്നാലും ശരി കതകാരുമേ തുറക്കൊ-
ല്ലെന്നായ് തൽഭടമൊരു പത്തുപേരൊടോതി
തന്നാശച്ചെടിയിലെഴും ഫലം പറിപ്പാൻ
ചെന്നാനക്കുടിലനകത്തു ദൈന്യമെന്യേ 74
വേഗത്തിലാക്കതകടച്ചതി ദുഷ്ടദൈവ-
യോഗത്തിനാലുമകതാർ തെളിയാത്ത പാപി
ഭോഗത്തിലാശയൊടു പാഞ്ഞു, വിടർക്കലങ്ഗ-
രോഗത്തിനന്തകനൊഴിഞ്ഞൊരു വൈദ്യനുണ്ടോ? 75
പതിന്നാലാം സർഗ്ഗം സമാപ്തം