തുടങ്ങിയല്ലോ പണിയൊ,ന്നിടയ്‌ക്കു
മുടങ്ങിടാതായതു തീരുവോളം
സ്‌ഫുടം കിണഞ്ഞേ നയകോവിദന്മാ-
രടങ്ങൂ;ഞാനെന്തിനതോതിടുന്നു ? 86
അഹസ്സൊരൊന്നിൽ ക്ഷപയിങ്കൽനിന്നു-
മഹസ്സിനെത്തുന്ന വിശേഷമെല്ലാം
രഹസ്സിൽ വഞ്ചിക്കു വരുത്തുവാൻ തി-
ന്മഹസ്സിനെന്തോ പണി ലോകബന്ധോ? 87
ഇവണ്ണമാ വനിവചസ്സു കേട്ടു
യുവക്ഷമേശൻ മുഖമാത്തലജ്ജം
ധ്രുവം നമിപ്പിച്ചെഴുണ്ണേറ്റു ലോക-
ശ്രവസ്സുധാവൃഷ്‌ടി പൊഴിച്ചിതേവം: 88
അമർത്യർതൻ നാട്ടിനെയും ജയിപ്പാൻ
സമർത്ഥയാം വഞ്ചിയെയീവിധത്തിൽ
സമത്വമോടാണ്ടുവരുന്ന റാണി
സമസ്തരാലും ബഹുമാന്യയല്ലോ. 89
സരസ്വതീകാന്തനു യാഗശാല,
പരൻപുമാനുത്തമരത്നമഞ്ചം,
ഹരന്നു ശക്രാഭയദാനഘട്ടം,
പരം പുകഴ്‌ചയ്‌ക്കതിഭൂമി വഞ്ചി. 90
ക്ഷിതിക്കു കൺഠാഭരണങ്ങളായ്‌പ-
ണ്ടിതിങ്കൽ വണീടിന മന്നവന്മാർ
ശ്രുതിക്കു കൃത്യത്തെയുമാഖ്യയേയും
മതിക്കെഴും കെല്‌പിലധീനമാക്കി. 91
പുരത്രയാരാതി പുരന്ധ്രി വാഴും
പുരങ്ങളിൽ പൂജ്യതപൂണ്ട കാഞ്ചി
പരം രവുക്ഷ്‌മാപകിരീടരത്ന-
പരമ്പരാകാന്തിയിൽ മുങ്ങിയില്ലേ ? 92
മുറയ്‌ക്കു കായൽക്കുളിർപട്ടണത്തിൽ
നിറഞ്ഞ സൽസ്വാന്തസരോരൂഹങ്ങൾ
ഉറച്ച് മാർത്താണ്ഡകരങ്ങളേറ്റു
നിറത്തൊടും പണ്ടു വിടർന്നതില്ലേ ? 93
ഇവണ്ണമുള്ളോരു മഹാർഹമാകും
നൃവര്യസിംഹാസനമാദികൂർമ്മം
ധ്രുവം വഹിക്കുമ്പൊഴുതാർക്കിളക്കാ-
മിവൻ നിമിത്തത്തിനു വന്നുകൂടി. 94
ചുരുക്കമോർത്താലിതു ജാമദഗ്ന്യൻ
തുരുഷ്‌കർതൻ വായിലകപ്പെടുത്താൻ
താൾ:ഉമാകേരളം.djvu/174
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല