ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിനവാർന്നു കണ്ടുമുദയരർഭയരാം
ജനമെന്നപോലകലെയോടി ഖലർ        4

ഇതരാലയങ്ങളൊളിവാർന്നളവിൽ-
ബ്ബത! തൽഗൃഹങ്ങളൊളിയറ്റവയായ്;
പതഗത്തിനൊക്കെയുമഹസ്സമൃതം;
സുതരാമുവുകപടലിക്കു വിഷം.        5

അരചക്കിടാങ്ങളുടെ നേർക്കൊളിവിൽ-
ക്കരശക്തി കാട്ടിയ ഖലപ്രഥമൻ
പരമാണ്ടിരുന്ന വസതിക്കകവും
സരസം കളിച്ചു കമലാഗ്രജയാൾ.        6

ബലവർജ്ജിതങ്കൽ നിജ ബാഹകളും
ബലവാന്റെ മുന്നിൽ നിജ ജംഘകളും
കലഹാന്തരത്തിലുതകുന്നു തുലോ-
മുലകിൽ ഖലന്നു മരണംവരെയും.       7

ഭടർ കാത്തു രാപ്പകൽ വസിച്ചൊരതിൻ
നട ശുദ്ധ ശൂന്യത വഹിച്ചു തദാ,
തടവറ്റു പട്ടി, പശു, പോത്തിതുകൾ-
ക്കുടമപ്പെടുന്നൊരു നികേതനമായ്.        8

അതിയായുറപ്പൊടവിടത്തിലെഴും
മതിൽ, കാലറന്തിതടഘാതമതിൽ
പതിവായ്ത്തുടർന്നിടുകയാ,ലിളകി
ക്ഷിതിയിൽ പതിച്ചു നിലവിട്ടു ജവാൽ.        9

കടൽമങ്കതന്നുടയ തങ്കമിഴി-
ക്കടചേർന്നു മിന്നിയൊരു പുരുഷൻ പോയ്,
കടവാതിൽ മുങ്ങയിവയെത്തി വിശ-
ങ്കടകൗതുകത്തൊടു കളിച്ചിടുവാൻ.        10

മുകളിൽജ്ജനങ്ങൾ കയറായ്കിലു,മൊ
ട്ടകമേ തൃണാദികൾ പെരുക്കുകയാൽ
മികവുള്ള മാടുകൾ മുറയ്ക്കിരവും
പകലും തുടങ്ങിയതിൽ മേച്ചിലിന്നായ്.        11

ഇണയറ്റിടും മൃഗമദംവഴിയായ്
മണമുറ്റിരുന്ന മുറിയാസകലം
ഇണപറ്റിടും മൃഗമദംവഴിയായ്
മണമറ്റു നാറി പരമപ്പൊഴുതിൽ.        12

പതിനെട്ടു കെട്ടിയലുമന്നിലയം
പതിവിട്ടു കെട്ടു വിഗതാശ്രയമായ്
പതിവായൊഴുക്കിനകമാർന്ന വന-
സ്പതിപോൽപ്പതിച്ചു തറമേൽ ത്വരിതം.        13

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/177&oldid=172828" എന്ന താളിൽനിന്ന് ശേഖരിച്ചത്