ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പരരോടു പോരിനു തുണയ്ക്കുവതീ
ദ്വിരദങ്ങളാണിവയിലെങ്ങനെ നാം
ശരമെയ് വതെന്നു ഭടജിഷ്ണുവൊരാ-
ളുരചെയ്തിതനൃഭടകൃഷ്ണനൊടായ്.        71

ഇതു നല്ല യുക്തി! ചില യോധർ തുണയ്-
പതുകൊണ്ടു ശത്രുഭടർ ബാന്ധവരോ?
കുതുകം കഥിച്ചിടുവതെന്നുടനേ
പുതു ഗീതയൊന്നവനതിന്നരുളി.        72

ക്ഷണമാത്മശങ്കയതുമൂലമക-
ന്നിണയറ്റെതിർത്തു വരുമക്കരിയെ
കണയൊന്നയച്ചു കഥ തീർത്തു വെറും
പിണമാക്കി വീഴ്ത്തി വനഭൂവിലവൻ.       73

ഇരുകൊമ്പതിങ്കൽ മുഴുമാർബിളിൽ വാർ-
ത്തൊരു തൂണുപോലെ വലുതായ് നെടുതായ്
മരുവുന്നതബ്ബലിയിലാത്മയശസ്-
തരുവിൻ ഫലപ്പടി കലർത്തി രസം.        74

ശവമാണു തന്റെയിര തീണ്ടിയവൻ
ധ്രുവമെന്നലർച്ചവഴിയോതിയുടൻ
അവനോടു ഭീമനൊടു പണ്ടസുര-
പ്രവരൻ ബകൻപടിയെതിർത്തു ഹരി.        75

കുരയുള്ള നായ്ക്കു കടിയില്ല; നിന-
ക്കരികൊമ്പനെങ്കിലിര നീയിതിനും;
പരമേവമോതിയതുതന്നരികിൽ
ത്വരയോടണഞ്ഞുയിർ മുടിച്ചു വെടി.        76

അരചൻ മരിച്ച പടയെന്നവിധം
കരൾ കാഞ്ഞു ബാക്കി മൃഗമാസകലം
വിരവിൽപ്പലായനമിയന്നു വനോ-
ദരഭൂവിലേക്കു ഭയവിഹ്വലരായ്.        77

എതിരിട്ട ദുഷ്ടമൃഗസംഹതിയെ-
ച്ചതി പാതി, പാതി ശരിയായ വഴി,
ഇതിലൊന്നെടുത്തു ഭടപങ് ക്തി വധി-
ച്ചതിനെ,ന്തതാണു മൃഗയാനിയമം.        78

ഇണചേർന്ന പന്നികളിലൊന്നിനുമേൽ-
ക്കണകണ്ടു പായുമൊരു മറ്റതിനും
ക്ഷണമന്തമേകി,യഴൽ രണ്ടിനുമ-
ന്നണയാതെ കാത്തു കനിവാർന്നൊരുവൻ.       79

ദലപുഷ്പയുക്തതരുശാഖകൾ തെ-
ല്ലുലയാതവയ്ക്കിടയിൽ നിന്നൊരുവൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/184&oldid=172836" എന്ന താളിൽനിന്ന് ശേഖരിച്ചത്