ഒരുനാളുമില്ലിതുകണക്കിതെ-
ന്തൊരു മായമെന്നരി നിനച്ചിടവേ
ഒരു മത്തഹസ്തി ചുവർ കുത്തിമറി-
ച്ചൊരു ഘോഷമക്കുമതി കേട്ടു ജവാൽ. 90
കുഴൽ വാങ്ങി നാലുപുറവും വെടിവ-
ച്ചഴൽ പോക്കുവാനവനുറച്ചു തദാ;
പുഴപോലയാഴി ചെറു തോണി, മടൽ-
ത്തുഴയെന്നിവയ്ക്കു വശമായ് വരുമോ? 91
ഒരു ജന്തു ചാകുകിലതിൻ പിറകു-
ണ്ടൊരു ലക്ഷ,മെത്ര വെടിവയ്ക്കുമവൻ?
ഒരു പോക്കുമില്ല; പലർ നേർപ്പൊരുനാ-
ളൊരുവൻ മടങ്ങുവതു ലോകഗതി. 92
കുഴയുന്നു കൈകൾ, പിടയുന്നു മനം,
കുഴൽ താഴെവീണു വെടി തീർന്ന,തുടൻ
കഴലിന്നുകൊണ്ടുയിരെഴും ശവമാ-
യഴൽ പൂണ്ടു മന്നിൽ മറിയുന്നു ഖലൻ. 93
ഞൊടികൊണ്ടു രണ്ടു നരി പാഞ്ഞു ഹഠാൽ-
പ്പിടികൂടിടുന്നു, കഴലും തലയും
കടിവിട്ടുമാർന്നുമതിയായ്ത്തുമൂലം
പൊടി പറ്റിടുന്നു പിശിതസ്പൃഹയാൽ. 94
തടവറ്റു മുറ്റുമുയിർ വാരിയുടൽ-
ക്കുടമാർന്നതപ്പടി കണം കണമായ്
ഇടയിൽക്കിടന്നു വെളിയിൽക്കളവാൻ
സ്ഫുടമേകി കല്പനയവന്നു വിധി. 95
കലിവിത്തു കായ്ക്കുമുടനെന്നിളമേൽ
വലിയോർ കഥിപ്പതു യഥർത്ഥ,മവൻ
കലികൊണ്ടു ചെയ്ത കടുതാം ദുരിതാ-
വലി കൈയൊടേകിയ ഫലം കഠിനം. 96
ഉരുവിന്നകത്തുയിർ കിടന്നു പിട-
പ്പൊരുനേരമക്കുമതിതൻ കരളിൽ
വരുമേതുമട്ടു നിനവൊക്കെയുമെ-
ന്നരുളാൻ ഞെരുക്കമഹിനായകനും. 97
പലമട്ടു കൈ, വയർ, കഴുത്തു, മുഖം,
തല, നെഞ്ഞു, കാ,ലിവയിൽനിന്നു നിണം
നിലയറ്റു പാഞ്ഞു വികൃതസ്ഥിതിയിൽ
ഖലനൂഴിവിട്ടു യമപൂരണവാൻ. 98
അവനുള്ള മക്കൾ, മരുമക്ക,ളക-
ന്നവർ, മറ്റു ബാന്ധവർ, ഭുജിഷ്യർ, ഭടർ,
താൾ:ഉമാകേരളം.djvu/186
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു