ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തരുണർ തരുണിമാരെന്നല്ല തിര്യക്കുപോലും
തരുലതകൾ പെറും താർകൂടിയും വാടിടാതെ
മരുവിടുമതിനേതും ദൃഷ്ടിദോഷം വരായ്‌വാ-
നരുളി ബുധർ നികാരം വാടിയെന്നുള്ള നാമം.       50

തളിരൊളി തിരളും മെയ് പൊന്നുഴിഞ്ഞാലിലാട്ട-
ക്കളിയിലിളകിടുമ്പോൾ തൻമുഖാബ്ജം വിടുർത്തി
നളിനഭവവധുടിവീണ നാണിച്ചിടും മാ-
റളികചകളിവണ്ണം പാടിനാർ പഞ്ചമത്തിൽ;       51

'നെടിയ മല കിഴക്കും നേരെഴാത്താഴി മേക്കും
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാമബ്ധികാഞ്ചിക്കു നീയേ
മുടിനടുവിൽ വിളങ്ങും മുഖ്യമാണിക്യരത്നം.       52

അവരവരവർ മേവും ദിക്കു മേലേക്കു കേറ്റാ
മവരൊടതിനസൂയാഹേതുവില്ലേതുമാർക്കും;
ധ്രുവമെവനുമവൻതൻ മങ്ക താർമങ്കയെന്നാ-
ലവനിയിലവൾ സാക്ഷാൽ 'ഭാർഗ്ഗവി'ക്കൊപ്പമാമോ?       53

പഴയ കൃതയുഗം തൊട്ടൂഴിമേൽ വാഴുമോരോ
കിഴവികൾ നിരൂപിക്കിൽബ്ബാക്കിയാം ഭൂക്കളെല്ലാം;
ഉഴറിയുദധി രാമന്നേകിയോരോമനേ! നീ-
യഴകൊഴുകിന പുഷ്യമ്യൗവനശ്രീ വഹിപ്പൂ.       54

പരനൃപരെയശേഷം നിൻപിതാവായ സാക്ഷാൽ
പരശുധരമുനീന്ദ്രൻ വെന്നപോലൊന്നുപോലെ
പരമവർ പരിപാലിപ്പോരു രാജ്യത്തെയെല്ലാം
പരമസുഷമയാളും നീയുമമ്മേ! ജയിപ്പൂ.        55

ക്ഷമയിലനുപദം നീയിത്തരം ദിഗ്ജയം ചെയ്-
തമരുമളവു മേന്മേലഭ്രവൃഷ്ടിച്ഛലത്താൽ
പ്രമദവനവിരാജൽ കല്പകപ്പൂ പറിച്ചി-
ട്ടമരികളതു നിന്മേലപ്പൊഴപ്പോൾപ്പൊഴിപ്പൂ.       56

പെരുമഴ മുകിൽ വാനിൽസ്സന്തതം പന്തിയായ്‌വ-
ന്നരുളിടുവതു കണ്ടാലൂർദ്ധ്വഭാഗത്തിലേക്കായ്
തരുണികളണിയും നീ കട്ടിയിൽ കെട്ടിവെച്ചു-
ള്ളൊരു പുരികുഴലെന്നായ്‌ത്തോന്നിടും നൂനമാർക്കും.        57

അനഘതപെടുമമ്മേ! വത്സലത്വത്തിനാൽ നിൻ
സ്തനഗിരികൾ ചുരത്തും നൽപ്പയസ്സല്പമന്യേ
ദിനമനു പരിപാനം ചെയ്കയാൽ നിന്നിലുണ്ടാ
മനവധി ചെറുധാന്യം പുഷ്ടിപൂണ്ടുല്ലസിപ്പൂ.        59

അരിയ തൃണമിണങ്ങും നിന്റെ മൈതാനമാകും
ഹരിത പരവതാനിക്കൊക്കുമുൽകൃഷ്ടശില്പം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/193&oldid=172846" എന്ന താളിൽനിന്ന് ശേഖരിച്ചത്