പിന്നും മദത്തോടു ചരിച്ചു തൻഗ്രഹം
തന്നുള്ളിലോടിച്ചു ജനത്തെയാകവേ? (യുഗ്മകം)22
അന്തിക്കു മേന്മേലൂലകെങ്ങുമൊന്നുപോൽ-
പ്പൊന്തിപ്പെരുക്കുന്നൊരു ശീതമേൽക്കുവാൻ
പന്തിക്കു പറ്റാതെയൊളിച്ചു മാറിനാൻ
വൻ തിഗ്മഭാസും വഴിവിട്ടുവിസ്മയം. 23
കൂട്ടാളിയാം കാറ്റിനു വാച്ച വിക്രമം
കേട്ടാലയം തോറുമണഞ്ഞു പാവകൻ
കൂട്ടാക്കിടേണ്ടെന്നുരചെയ്യൂ മുറ്റുമാ-
നാട്ടാർക്കു വായ്ക്കും വിറയെക്കെടുത്തിനാൻ. 24
പാരം ജഗൽപ്രാണനരാതിയായ് ഭവി-
ച്ചോരജ്ജനം മിത്രവിയുക്തമെങ്കിലും
വൈരം വെടിഞ്ഞെത്തിടുമാശ്രയാശനാൽ
സൈ്വരം സനാഥത്വമിയന്നു ചിത്രമേ ! 25
ചുറ്റും നിറഞ്ഞുള്ള മുറിക്കകത്തു പോയ്
പറ്റും ജനം വാതിലടച്ചു വേണ്ടപോൽ
മുറ്റും പുതയ്ക്കും ചകലാസുകൂടിയും
ചെറ്റും തടുത്തില്ല ഹിമാർത്തിയെന്തദാ. 26
ആ വേലയൊട്ടുക്കു വൃഥാവിലെന്നു ക-
ണ്ടാവേളയിൽപ്പുരുഷർ ചാതകങ്ങൾ പോൽ
പൂവേണികൾക്കൊത്ത പയോധരങ്ങൾ തൻ
സേവേച്ഛ മാത്രം ഹൃദിപൂണ്ടു നിർഭരം. 27
പ്രേമപ്പിണക്കം പെരുകുന്ന മാനിനി-
ക്കോമൽ പ്രിയൻ ചാടുവചസ്സുരയ്ക്കുവാൻ
തൂമഞ്ഞണിച്ചന്ദ്രിക വാച്ച രാത്രിയിൽ-
ക്കാമം ശ്രമിച്ചില്ല,തു പിഷ്ടപേഷണം. 28
സ്വൽപം വിളംബിക്കുകയാൽ കയർക്കുമോ
മൽ പത്‌നിയെന്നോർത്തണയുന്ന കാന്തനെ
ഉൽപന്നരാഗം പഥി താൻ പുണർന്നിടാൻ
തൽ പത്തനം വിട്ടു ഗമിച്ചു തദ്വധു. 29
ഓമൽത്തുഷാരർത്തു വഴിക്കടിച്ചതാം
തൂമഞ്ഞിണങ്ങും പടവീടുതന്നകം
കാമന്റെ സാക്ഷാൽപ്പടവീടുപോലതോർ-
ത്താ മഞ്ജുജായാധവർ പോരിനെത്തിനാർ. 30
പാരാതെ വെള്ളസ്സുമനോവിരോധിയെ-
പ്പോരാളി വെൽവാൻ ഭയിതന്നു കാന്തയാൾ
നേരായ്ത്തുണച്ചാൾ, നമകാജിയിൽപ്പൂതാ-
നാരായണന്നോമന ....മപോലവേ. 31
താൾ:ഉമാകേരളം.djvu/199
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല