ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> പാടേണ്ട രണ്ടറ്റവുമേതൊരാളുമെ- ന്നീടേവുമക്കാവമുണർത്തി ലോകരെ.        41


ആ മൺജുവാകും തൂഹിനർത്തു രാത്രിയിൽ- ത്തൂമഞ്ഞു കോരിച്ചൊരിയും ദിനങ്ങളിൽ പ്രേമം ജരാർത്തന്നുമണച്ചു മങ്കയിൽ- കാമൻ ജയിക്കുന്നു കരത്തിൽ വില്ലുമായ്.        42


പൂങ്കാവിൽ വണ്ടിണ്ട മദിച്ചു മേൽക്കുമേൽ ത്ജങ്കാരമാളും പ്രഥമർത്തൂ നിഷ്ഫലം ഓങ്കാരമൂലത്തിനെയിട്ടിളക്കുവാൻ ഞാൻ കാമനായാൽച്ചരമർത്തു തേടുവൻ.        43


സോമപ്രഭൻ മന്ത്രി നൃപാത്മജയ്ക്കണി- ക്ഷൗമത്തെ നൽകും സുദിനോദയത്തിനാൽ ആമട്ടു മുന്നിൽജ്ജനകമ്പകാരിയാം ഹേമന്തകാലം കൃതകൃത്യമായിപോൽ.        44


മാരധ്വജം പോൽ മകരാഖ്യയേന്തിടു- ന്നോരഗ്ര്യമാസത്തിൽ വെളുത്തവാവുനാൾ സുരൻ നിജാഭിഖ്യയെഴുന്ന മന്ത്രിതൻ സ്വൈരം രസിക്കാതെ മറഞ്ഞു വാർദ്ധിയിൽ.        45


സുനാസ്ത്രദേവന്നനുരൂപദമ്പതി- സ്ഥാനാപ്തിമൂലം ചരിതാർത്ഥനാകുവാൻ ആ നാളിലൊക്കും തരമെന്നു കണ്ടു തൽ- സേനാനി ചന്ദ്രൻ തെളിവാർന്നു മിന്നിനാൻ.        46


നന്നായ്ച്ചമഞ്ഞന്തിയിലാത്മമന്ദിരം വന്നാശ്രയിക്കുന്ന സുപർവരാജനെ തൻ നാഥനെന്നായ് നിരൂപിച്ചു പൂർവദി- ക്കന്നാദരിച്ചൻ പൊടു സൽക്കരിച്ചുതേ.        47


ആരമ്യസംബന്ധദിദൃക്ഷു വാസവൻ പാരം സഹസ്രാക്ഷികളും തുറന്നപോൽ സ്വൈരം നഭോവീതിയിലപ്പൊൾ മേൽക്കുമേൽ താരങ്ങളൊന്നിച്ചു വിളങ്ങി ഭംഗിയിൽ.        48


ദ്യോവപ്പടിക്കാർന്നൊരു ദീപപങ് ക്തിയോ ? മാവൻ പിലേന്തുന്ന കലാപജാലമോ ? ആ വന്മതിക്കുള്ളനുഗാമിവർഗ്ഗമോ ? ദേവവ്രജത്തിന്റെ നവാവതാരമോ ?        49


ഏവം പ്രകൃത്യംഗനയഭ്രകംബളം കൈവച്ച,തിൽ കാട്ടിന കമ്രശില്പമോ ? ദേവപ്രിയാകേശമഴിഞ്ഞു കല്പക- പ്പൂവങ്ങുമിങ്ങും ചിതറിപ്പതിക്കയോ ?        50

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/201&oldid=172854" എന്ന താളിൽനിന്ന് ശേഖരിച്ചത്