ഓണത്തിലാർ പന്തുകളിക്കൊരുങ്ങിടാ?
വേണം മിഥോമത്സരികൾക്കു മർദ്ദനം;
ചേണമ്പിലാളുന്നൊരു ചക്രവർത്തികൾ-
ക്കാണന്വഹം ലോകർ കരം കൊടുപ്പതും. 100
താനാദ്യമാളും പ്രിയപാണിപീഢനം
സൂനാംഗിതൻ വത്സതനൂജയുഗ്മവും
ആ നാളിലാണ്ടപ്പൊഴവയ്‌ക്കു തുല്യമായ്-
പ്പീനാദരം മൂത്തു വഹിച്ചു മിന്നിനാൾ. 101
പൊന്നിൻകുടം കുങ്കുമചിത്രകം വഹി-
ച്ചുന്നിദ്രഭാസ്സാർന്നു വിളങ്ങി നിൽക്കയോ ?
മന്നിൽഗ്ഗിരീശൻ ശശിഖണ്ഡചൂഡനായ്
വന്നിഷ്‌ടഭക്തന്നു വരം കൊടുക്കയോ ? 102
കാന്തിക്കിരിപ്പാം കമലത്തെ മേൽക്കുമേൽ-
പ്പൂന്തിങ്കൾ ചുംബിപ്പിളവായതിൻ ദലം
താൻ തിട്ടമായ് സങ്കുചിതത്വമേറ്റമ-
ന്നേന്തിത്തുടങ്ങുന്നതു തൽഗുണോചിതം. 103
സ്വാപത്തെ നീക്കും സുമനസ്സുകൾക്കുടൻ
ലോപം വെടിഞ്ഞെത്തി സൂധാശനത്വവും;
കാപട്യമറ്റുൾത്തളിർ തമ്മിലൊക്കുകിൽ
ഭൂ പറ്റിടും ദമ്പതിമാർക്കു നാകമായ്. 104
പത്തായിരം ബിന്ദു തനിക്കും തന്നതാ-
മത്താർമിഴിക്കുള്ള ചൊടിക്കു തൻകടം
സത്താമരാത്യൻ കുറവാൻ കൊതിക്കയാൽ
മൂത്താർന്നതിന്നായൊരു ബിന്ദു നൽകിനാൻ. 105
ഏകാംബരത്തിന്നു ലഭിച്ചൊരാക്ഷതം
ഭീകാളുമുള്ളത്തൊടു കണ്ടനേരമേ
ഹാ! കാലദോഷം സ്വകുലത്തിനാർന്നതായ്
വൈകാതെയന്യാംബരമോർത്തകന്നുപോയ്. 106
ആമട്ടതിൻ പിൻപവരാർന്നിടുന്നതാം
പ്രേമം പുലർത്തും പെരുമാറ്റരീതികൾ
കാമം സമീപേ കഥ കണ്ടു നിന്നിടും
കാമന്നുപോലും കഴിവില്ല വാശ്ഃത്തുവാൻ. 107
ഓരോതരം ചാടുവചസ്സു ഹൃഷ്‌ടനായ്-
പ്പോരോലുമക്കാമിയുരച്ചു വാഴവേ
ആരോമലാൾ കണ്ണിൽ നിറഞ്ഞു നില്‌പതാം
നീരോടിവണ്ണം പ്രതിവാക്യമോതിനാൾ. 108
‘ഹാ കഷ്‌ടമയ്യോ! നരഹത്യഹേതുവാൽ
ലോകം വെറുക്കേണ്ടൊരു പാപമാർന്ന ഞാൻ
പോക - വിട്ടീടുക, നാരകത്തിലോ
നാകത്തിലോ സംയമനിക്കിരിപ്പിടം ? 109
താൾ:ഉമാകേരളം.djvu/207
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല