ഇന്നല്ല നാട്ടിലുടലും പുകളും നിറത്തിൽ-
ഭിന്നത്വമെന്നിയെ തെളിഞ്ഞ നടത്തയോടും
ഉന്നന്രകാന്തികലരുന്ന സരോവരത്തി-
ലന്നങ്ങളെന്നവിധമാംഗലരുല്ലസിപ്പൂ. 140
ദൂരത്തെഴുന്നോരു തുരുത്തിലല്പമാകും
നേരത്തിനെത്തി വിരുതേറിടുമിസ്സിതാസ്യർ
പാരം ജഗൽപതി കനിഞ്ഞിടുവാൻ കൊതിച്ചു
നേരറ്റ തദ്ധരണിജാർത്തി ഹരിച്ചിടുന്നു. 141
ഭൂരിപ്രതാപമൊടണഞ്ഞു വിഴിഞ്ഞമെന്ന
പൂരിൽ പ്രശസ്തരിവർ പണ്ടകശാല കെട്ടി
പാരിച്ച കച്ചവടമുണ്ടു നടത്തിടുന്നു
ദാരിദ്ര്യമിദ്ധരയെ വിട്ടൊഴിയും പ്രകാരം. 142
തയ്യായ നാളിലലിവാർന്നൊരു തെല്ലുനീർ തൻ
കയ്യാലണയ്‌പവനു കാമിതമാകെ നല്‌കാൻ
അയ്യായിരം കുല കുലയ്‌പോരു തെങ്ങുകൾക്കു-
മിയ്യാളുകൾക്കുമോരു ഭേദമശേഷമില്ല. 143
ലന്തയ്‌ക്കു വെള്ളകളിലഗ്രഗർ തങ്ങളെന്നോ-
രന്തർമ്മദത്തിനിനിയില്ലവകാശമേതും;
അന്തസ്സിനേതുവഴി പൗണ്ഡ്രകവാസുദേവ-
ന്നെന്തമ്പുരാൻ മധുവിമാഥിയണഞ്ഞിടുമ്പോൾ?' 144
വേണാട്ടിന്നു ഗുണംവരാൻ വഴിയതാ-
ണെന്നോതിടും മന്ത്രിതൻ
ചേണാളും മൊഴി കേട്ടു റാണിയതിനായ്-
ത്തത്സമ്മതം നൽകിനാൾ;
പ്രാണാധീശനോടൊത്തു പാണ്ഡരയശ-
സ്സാർജിച്ചു തൽക്ഷോണിമേൽ
നീണാൾ വാണു നൃപാലപുത്രി; സകലം
നമ്മൾക്കു സന്മംഗളം 145
താൾ:ഉമാകേരളം.djvu/211
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമാപ്തം