സ്നേഹം വിടുകിൽ മങ്ങും സന്ദേഹം വിട്ടേതു ദീപവും;
സ്നേഹം വാ,ച്ചതുപോലുള്ള മോഹം മങ്ങിയതത്ഭുതം. 22
ഗരഭ്യന്മൗലിയാ, ദോഷാകരന്റെ കരജാലവും,
ഉരഗങ്ങൾ വമിച്ചീടുമൊരമ്മലയവായുവും, 23
തന്നാനനാരിയെത്താങ്ങീടുന്നാപ്പങ്കജനാളവും,
നന്നായ്പ്പാമ്പിൻവിഷം ചേർന്നീടുന്നാ മാലേയതൈലവും; 24
നേരായ് സ്വഭാവമോതുന്ന പേരാളും പനിനീരതും.
ക്രൂരാനംഗഭടന്നുള്ള നാരാചങ്ങൾ സുമങ്ങളും. 25
മറ്റും ശീതോപചാരാർത്ഥം പറ്റും പല പദാർത്ഥവും,
മുറ്റുമാ വധുവിന്നുൾത്തീ പറ്റുവാൻ വിറകായിതെ. (കുളകം)
വീണയെത്തൊടുവോരാളി വീണയായ്; പാട്ടിലാഗ്രഹം
വേണമെന്നോതിടും തോഴിക്കാണന്നാൾപ്പാട്ടിൽനിന്നടി. 27
കുളിക്കുമൂണിനും തീരെക്കളിക്കും കൊതിയറ്റുപോയ്;
വെളിക്കു യാത്രയും തീർന്നു, വിളിക്കുള്ളൊരു മൂളലും. 28
'തവാധരാമൃതം വേണം ജവാ'ലെന്നവളോതവേ
ശിവാനുയോഗം ചെയ്തില്ല നവാധിയോടു റാണിയും. 29
കാമജ്വരൗഷധം മന്നിൽ പ്രേമപാത്രാധരാമൃതം;
ഓമലാൾക്കതു കിട്ടാതെ ഭീമമായ് ഗദമെത്രയും. 30
"വണ്ടേ! നീയെന്റെ വരനെക്കണ്ടേനെന്നുരചെയ്യുകിൽ
പണ്ടേതിലധികം മാധ്വിക്കുണ്ടേനം തവ നിർണ്ണയം. 31
മരമേ! നായകൻ വാഴും പൂരമേതെന്നുരയ്ക്കുകിൽ
വരമേതും തരാം; മൗനം ചിരമേവം ഭജിക്കൊലാ." 32
പിടഞ്ഞിവണ്ണം പ്രലപിച്ചുടനഞ്ചിന്ദ്രിയത്തെയും
അടച്ചവൾ മനസ്സിങ്കൽ സ്ഫുടം പായിച്ചു നോക്കിനാൾ. 33
ഒന്നിലും ഫലമില്ലാതെ നി,ന്നിരുന്നു കിടന്നവൾ
വന്നിടും മാലിൽ വെട്ടേറ്റ കന്നിനൊപ്പം പിടച്ചുതേ. 34
ഹൃത്തിങ്കലമരും മന്ത്രിമുത്തിനായുസ്സിരിക്കുവാൻ
അത്തിങ്കൾമുഖി ചിന്തിച്ചോ ചത്തില്ലാധി മൂഴുക്കിലും? 35
വിഷപ്പടി പടർന്നോരീ വിഷമവ്യാധി നീങ്ങുവാൻ
ഭിഷഗ്വരർ പണിപ്പെട്ടാർ; തുഷം കാറ്റിനെ നിർത്തുമോ? 36
കേണിവണ്ണം കഴിക്കും തേൻവാണിമുത്തിനുറങ്ങുവാൻ
കാണിക്കുണ്ടാം കടൽക്കാറ്റാൽ ത്രാണിയെന്നേകനോതിനാൻ. 37
"എന്നാലതു പരീക്ഷിക്കാം; ചെന്നാലും കടൽവക്കിൽ നീ;
അന്നാരായണനാധാരം നന്നായ് മുത്തേകുവാൻ ക്ഷമം. 38
താൾ:ഉമാകേരളം.djvu/61
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല