42 | കുണ്ടൂർ നാരായണമേനോൻ | |
കൂത്താനുറച്ചു.മറ്റവാർമുടി ചേർന്നു മിന്നും
മുത്താമുലക്കിടയിൽ വാൾമുന വച്ചിടുമ്പൊൾ
കൈത്താർപിടിച്ചതിലെ വാളു കളഞ്ഞു വല്ലാ-
തുൾത്താർ കുളുർത്തരിയ കണ്ണനുടൻ പറഞ്ഞൂ: 110
'അയ്യോ! കടുപ്പമരചന്നു തുണയ്‌ക്കുവാനോ
നിയ്യോർപ്പ'തീയിവനെ മാന്‌മിഴി! കൊന്നിടല്ലേ
പൊയ്യോമലേ! പറകയല്ലിവനെ,ന്റുയിപ്പൂ-
മെയ്യോടു വാളണികിലെൻ പണിയന്നു തീർന്നൂ. 111
കൂർകൊണ്ടു നീയിവനു തേന്‌മൊഴി, തീറുതന്ന
പോർകൊങ്കമേലരിയമാറ്റലർ തന്റെ വാൾ നീ
കാർകൊണ്ടൽ നേർകുഴലി,യെന്നെ മറന്നുചേർത്താൽ
പേർകൊണ്ട നിൻപുകളിനെത്ര കുറച്ചിലാകും ? 112
ചാവുന്നമട്ടു മുറിയേറ്റരചൻ വിഴാനായ്-
പോവുമ്പോൾ നീട്ടിയൊരു വാളിവനേറ്റു വീണേൻ
വേവുന്നൊരുള്ളൊടിതിനാൽ കരയായ്ക കൊൽവാ-
നാവും പടിക്കൊരു പരിക്കിവനേറ്റതില്ല.' 113
എന്നും പറഞ്ഞു മടവാർമുടിമുത്തുതന്റെ
പൊന്നുംമലർക്കുകിടയാമുടൽ ചേർത്തു പുല്‌കി
അന്നുള്ളലിഞ്ഞു മുറി ചോര വരാതെ കെട്ടി-
യൊന്നുംവിടാതവളൊടന്നു നടന്നതോതി. 114
എണ്ണാൻ കുഴങ്ങുവൊരുവൻപടയൊത്തെതിർത്ത
മണ്ണാറുകാട്ടരചനെക്കൊല ചെയ്തപ്പോൾ
കണ്ണാലെ കണ്ടു തെളിവാൽ മിഴിനീർ പൊഴിച്ച
കണ്ണാലെ നോക്കിയവൾ കണ്ണനൊടൊന്നുരച്ചു : 115
'ഓർക്കാവതല്ലരിയൊരൂക്കിവിടുത്തെ നേരെ
നോക്കാനൊരാളുമിനിയില്ലതു തീർച്ചതന്നെ
വക്കാണമേറ്റണയുമാങ്ങളമാരെയീമ-
ട്ടാക്കാതിരിക്കണമതിന്നു കനിഞ്ഞിടേണം. 116
നിൽക്കേണ്ട, പോവുക നമുക്കൊരു തോഴിയുണ്ടി-
ങ്ങോർക്കേണമെന്നുടയ വീടിനടുത്തുതന്നേ
അക്കേമിയീ മുറിവുണക്കുമതേവരെയ്ക്കും
പാർക്കേണമങ്ങു പിടയാതവളോടുകൂടെ.' 117