നാലു ഭാഷാകാവ്യങ്ങൾ | 29 | |
നീയൊറ്റയെന്തു കഴിയും ? വകവെച്ചിടേണ്ടെ-
ന്നായൊട്ടമാന്തമൊടു പറ്റലർ പാർത്തിടട്ടെ
പോയൊട്ടുമായവരൊടേൽക്കരുതിപ്പൊഴാളു-
ണ്ടായൊട്ടരുക്കിവിടെയും വളരുംവരെയ്ക്കും." 7
കുറാലെയമ്മയിതു പാലലിവാർന്ന കണ്ണു-
നീരാലെ നൽക്കവിൾ നനച്ചുര ചെയ്ത നേരം
പേരാളുമായവനു മാറ്റലർപോരിനെത്ര-
പേരാകിലും പൊരുതുവാൻ കൊതിയന്നുയർന്നു. 8
മാലോലുമമ്മ മകനിൽ കനിവാലെ കണ്ണീ-
രാലോലെ വീഴ്ത്തുവതു ചെന്നു തുടച്ചു പിന്നെ,
ചേലോടു താഴ്മയെ വിടാതവളോടു മെല്ലെ-
പ്പാലോടിടഞ്ഞ മൊഴിയൊന്നു പറഞ്ഞു കണ്ണൻ. 9
'മാലാലെ മാഴ്കരുതൂ, മാറ്റലരോടെതിർക്കാ-
ഞ്ഞാലാണു നോക്കു, തകരാറിതു കേൾക്കുകമ്മേ!
മേലാലൊരുക്കുമവർ വൻപട,യന്നെതിർപ്പാൻ
മേലാതെയാമിവിടെയാളു ചുരുക്കമല്ലേ ? 10
ആളിപ്പരക്കുമെരിതീയെതിർവമ്പുപോരി-
ന്നാളിശ്ശിയുള്ളരചനുണ്ട,വരായ് പിരിഞ്ഞ്
വാളിൽ പയറ്റുകൾ വെടിഞ്ഞു തെളിഞ്ഞു മേവും
നാളിൽപ്പടയ്ക്കണകിലാപ്പടയാളി തോൽക്കും. 11
നമ്മൾക്കു തന്നെ കുറവാളുകളെന്നു വീട്ടിൽ
നന്മയ്ക്കു നൽക്കളരികേറിയവൻ പയറ്റി:
തന്മക്കളെത്ര വലുതാവുകിലും കിടാങ്ങ-
ളമ്മയ്ക്കു, മക്കളുടെയുക്കവരോർക്കയില്ല. 12
പാരിൽ പരന്ന പുകളാർന്നൊരു മന്നനോടും
കേറിപ്പിടിക്കിലിവനിന്നു മടങ്ങുകില്ല,
പോരിൽപരുങ്ങിടുകയില്ലിവനിന്നിയെത്ര-
പേരിപ്പൊളേല്ക്കുകിലുമില്ല കുലുക്കമേതും. 13
മാറ്റാരോടേല്പതിനു മന്നവനിന്നൊരുക്ക-
മറ്റാണിരിപ്പത,തുകൊണ്ടിതുനേരമേറ്റാൽ
പറ്റാതെയായ് വരികയില്ലറിയേണമമ്മേ!
മറ്റാരുമിങ്ങുതുണ വേണ്ട തനിച്ചു പോവാൻ'. 14