ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിരുന്നീടിലും, മായവയേക്കാളു-
മെന്മനമേറ്റമസീമമത്രേ!
താരഹാരങ്ങളും ഹീരാവലികളും
ചാരുപ്രഭാമയമാണെന്നാലും
ആയവയേക്കാളുമാരമ്യമായിടു-
മായിരമായിരമംശുജാലം,
ചിന്നിച്ചിതറിയും, മിന്നിത്തിളങ്ങിയു-
മെന്നനുരാഗമിതുല്ലസിപ്പൂ!

താരുണ്യതന്ത്രികേ,ലാവണ്യചന്ദ്രികേ
പോരിക പോരികെന്നോമലേ നീ.
നിസ്തുലേ! നിൻമഞ്ജുനൃത്തത്തിനിന്നെന്റെ
നിസ്സീമരാഗാർദ്രചിത്തമില്ലേ?
മന്മനോമണ്ഡപ,മംബരമണ്ഡല-
മമ്മഹാസാഗരമെന്നിതെല്ലാം
രാഗഭാരത്താലുരുകുകയായിതാ
രാഗപരവശേ, പോരിക നീ!

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/10&oldid=172975" എന്ന താളിൽനിന്ന് ശേഖരിച്ചത്