ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇസ്സുഖങ്ങൾ നിന്മാനസത്തിനൊ-
രുത്സവമായിത്തോന്നുകിൽ
വാണുകൊൾക വന്നെന്നൊടൊന്നിച്ചെൻ
പ്രാണനായികയായി നീ!

ദേവകൾ ഭുജിക്കുന്ന രീതിയിൽ
തൂവമൃതവിഭവങ്ങൾ
ചാരുവാമിഭദന്തപീഠത്തി-
ലാരോ വെള്ളിത്തളികയിൽ,
ഹാ, നിനക്കു, മെനിക്കു, മങ്ങനെ
കാണാം സജ്ജമായ് നിത്യവും!

നിന്മനോല്ലാസത്തിന്നു വാസന്ത-
കമ്രകാല്യത്തിൽ നിത്യവും
ആട്ടമാടിടും, പാട്ടുപാടിടു-
മാട്ടിടയന്മാരോമനേ!
ഇസ്സുഖങ്ങൾ നിന്മാനസത്തിനൊ-
രുത്സവമായിത്തോന്നുകിൽ
വാണുകൊൾക വന്നെന്നൊടൊന്നിച്ചെൻ
പ്രാണനായികയായി നീ!...

എന്നെ നീ ധന്യനാക്കണേ!

(ജോൺ ഡ്രൈഡൻ)

വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി-
ന്നൊരുസമ്മാന,മോമനേ!       1

തവ ചേവടിതന്മുന്നിൽ
തല താഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!       2

ആയിരം കാന്തവസ്തുക്കൾ
കാണ്മതുണ്ടിവനെങ്കിലും
നിന്നെ മാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ.       3

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/16&oldid=172981" എന്ന താളിൽനിന്ന് ശേഖരിച്ചത്