ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ഇസ്സംഘാരാമത്തിൽ ഞാനും വസിക്കുന്നേൻ
സത്സംഗമോന്മുഖമെൻ ഹൃദന്തം."

ഏവം വിശാഖയെയാശ്വസിപ്പിച്ചോര-
ദ്ദേവൻ ജയിക്കട്ടെ ശാക്യസിംഹൻ.

അമ്മേ! ഭാരതധരണി! ഭവതിതൻ
നെന്മേനിവാകമലർമടിയിൽ

ധന്യമുത്താനശയനമാർന്നാരോമൽ
സ്തന്യം നുകർന്നവരത്രെ മക്കൾ

ശോകഹർഷാബ്ധികൾ തുല്യമായ് ലംഘിച്ചു
ലോകഗുരുക്കളായ്ത്തീർന്നതില്ല

എച്ചിലിലയ്ക്കു കടിപിടികൂട്ടിപ്പൂ
പശ്ചിമഭൗതികശാസ്ത്രബോധം;

ആപ്പൊട്ടമിന്നാമിനുങ്ങൊളിക്കില്ലൊരു
തീപ്പെട്ടിക്കോലിൻ വെളിച്ചംപോലും!

മദ്ധ്യാഹ്നഭാനുബിംബത്തിൽക്കരിതേയ്ക്കു-
മദ്ധ്യാത്മജ്ഞാനമാം ദിവ്യദീപം

ആ നിൻകിടാങ്ങൾ കൊളുത്തിയതിപ്പൊഴും
ഹാനിപറ്റാതെ സമുജ്ജ്വലിപ്പൂ.

മാതാവേ! മോഹാന്ധർ ഞങ്ങളും നിന്മക്കൾ,
ഹാ താദൃശർക്കു സമാനോദര്യർ.

തിണ്ണമിടുക്കും തൊഴുത്തിൽക്കുത്തുംകൊണ്ടു
തിണ്ണം തെളിഞ്ഞീടും സ്വാർത്ഥലുബ്ധർ!

നിന്മക്കൾ ഞങ്ങളേ വേണ്ടുംപ്രകാരത്തിൽ
നിന്മക്കളാക്കിജ്ജഗത്തു പോറ്റി

കാലവ്യത്യാസത്താലമ്മയ്ക്കു കൈവന്ന
വൈലക്ഷ്യം മാറ്റട്ടേ ദേവദേവൻ.

ഭാരതീയപ്രാർത്ഥന

<poem> രണ്ടായി കൊല്ല,മടർകൊണ്ടുലകം കിടന്നു തിണ്ടാടിടുന്നു; തിരുമേനിയിതെന്തുറക്കം? കണ്ടാലുമിക്കെടുതി; കൺമുനയൊന്നുഴിഞ്ഞു ഭണ്ഡാന്തകേ! ജനനി! ഭവ്യമിയറ്റിയാലും.

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/23&oldid=173022" എന്ന താളിൽനിന്ന് ശേഖരിച്ചത്