കാവുകളുടെ പരിണാമത്തിൽ അവസാനദശയാണ് 'ശ്രീകോവിൽ' കാണിക്കുന്നത്. ഇത് രണ്ടു വിധത്തിലുണ്ട്. രണ്ടിന്റെയും മേൽഭാഗം കൂർത്തിരിക്കും. കീഴ്ഭാഗം ചിലതിന്റേത് ചതുരമായിട്ടും ചിലതിന്റേത് വൃത്താകാരമായിട്ടും കാണും. ചതുരമായിട്ടുള്ള 'ശ്രീകോവി'ലാണ് കാവുകളിൽ അധികവും കാണാറുള്ളത്. 'ശ്രീകോവി'ലിന്റെ ഉല്പത്തിയെപ്പറ്റി ക്ഷേത്രവിദഗ്ദ്ധന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഒരു കൂമ്പൻതൊപ്പിയുടെ ആകൃതിയിൽ കാണുന്ന 'ശ്രീകോവി'ലിന്റെ ജനനം പരദേശത്തിലാണെന്നാണ് ചിലരുടെ അഭിപ്രായം. oരo സംഗതി കേരളത്തിനെ മാത്രമല്ല, ഭാരതത്തിനെയും ബാധിക്കുന്നതായിട്ടാണ് വിശ്വസിച്ചു വരുന്നത്. പരദേശത്തെ 'വിമാന'✹ത്തിനോടും 'സ്തൂപത്തി'നോടും ഏകദേശം സാമ്യം വഹിക്കുന്ന 'ശ്രീകോവിൽ' നാടനോ പരദേശിയോ എന്നു നിർണ്ണയിക്കാൻ പ്രയാസമുണ്ട്. ഈജിപ്റ്റ് രാജ്യത്തിൽ ശവകുടീരങ്ങളുടെ മേൽ കെട്ടിയുണ്ടാക്കുന്ന "പിറാമിഡ്ഡാ"ണ്✟ സ്തൂപത്തിന് മാതൃകയായി നിൽക്കുന്നതെന്നു ചിലർ സിദ്ധാന്തിക്കുന്നുണ്ട്. 'ചാൾഡിയ എന്ന പ്രദേശത്തു കാണുന്ന Ziggarets എന്നതിന്റെ അനുകരണമാണ് 'സ്തൂപ'മെന്നും ചിലർക്ക് അഭിപ്രായമുണ്ട്. Longhurst എന്ന ആംഗ്ലേയശാസ്ത്രജ്ഞന്റെ അഭിപ്രായം, ഇത് പ്രാചീനഹിന്തുക്കളുടെ ഇടയിൽ മോന്തായാകൃതിയിലുണ്ടായിരുന്ന ശവകുടീരത്തിന്റെ പരിഷ്കരിച്ചരൂപമാണെന്നാണ്. ബൗദ്ധവിഹാരങ്ങളുടെ ഒരു പ്രത്യേകഛിഹ്നമായി കാണുന്ന 'സ്തൂപം' ബൗദ്ധന്മാരുടെ സൃഷ്ടിയാണെന്നുള്ള സിദ്ധാന്തവും അദ്ദേഹം ഖണ്ഡിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ന്യായങ്ങൾ തന്നെ ഉദ്ധരിക്കാം. 'സ്തൂപം' ബൗദ്ധന്റെ കാലത്തിനു എത്രയോ മുൻപുതന്നെ ഉണ്ടായിരുന്നു. പൂർവ്വബൗദ്ധമായിരുന്ന oരo സ്ഥാപനത്തെ ജനങ്ങൾ അത്യധികം ആദരി
✹ പരദേശങ്ങളിൽ ദേവനെ എഴുന്നള്ളിക്കുവാനുള്ള രഥം. ✟ അടി ചതുരമായിട്ടോ, വൃത്താകാരമായിട്ടോ ഇംഗ്ലീഷിൽ 'ഏ' എന്ന അക്ഷരത്തിന്റെ രൂപത്തിലോ, മേലോട്ടുപോകുന്തോറും വിസ്താരം കുറഞ്ഞ് ഒരു മുനയായി അവസാനിക്കുന്ന തരത്തിലുള്ള ഒരെടുപ്പ്. ഈജിപ്റ്റ് രാജ്യത്തിൽ ശവകുടീരങ്ങളുടെ മേൽ ഇങ്ങിനെയൊന്നുണ്ടാക്കുന്നത് സാധാരണയാണ്.