താൾ:കേരളത്തിന്റെ കാളിസേവ.djvu/88

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സങ്കല്പഭേദങ്ങൾ 77

              "അമ്മയുടെ മഹാത്മ്യം

ലഘുചിത്രം ."

ഈ ഘട്ടത്തിൽ 'അമ്മ' ഇന്ന  വാക്കിനെ  പരിശോധിക്കുന്നത് കുറേകൂടി മാർഗ്ഗ ദർശകമാവുന്നതാണ്. തമിഴിലും,മലയാളത്തിലും ഈ വാക്കിന്ന് സ്ത്രീ,മാതാവ് , ഈശ്വരി എന്നിങ്ങനെ മൂന്നാർത്ഥമുണ്ട്. ഈ അർത്ഥ വ്യത്യാസം 'അമ്മ' സേവിക്കുന്നതിലടങ്ങിയ ഒരു ഗൂഢ  തത്വം വിശദമാക്കുന്നുണ്ട് . സ്ത്രീയെന്നോ,പെണ്ണെന്നോ സൂചിപ്പിച്ചിരുന്ന ഈ വാക്ക്  പ്രാധാന്യം ഒരു കുടുംബത്തിൽ വ്യക്തമായതോടുകൂടി അവർക്കും  ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കണം.അതല്ലെങ്കിൽ 'അമ്മ'യെ  ശബ്ദം അമ്മയുടെ മഹാത്മ്യമറിയാൻ  തുടങ്ങിയപ്പോൾ സ്ത്രീ വർഗ്ഗത്തിന്നു ഒട്ടാകെ പ്രയോഗിക്കുവാൻ മനുഷ്യൻ പ്രേരിതനായിരിക്കണം.അടുത്തപടിയിൽ ദിവ്യത്വമാരോപിക്കുന്നതിന്നും അതുതന്നെ മതിയാകുമല്ലോ കാരണം. ഈ കാര്യത്തിലുണ്ടായിട്ടുള്ള മനസികപരിവർത്തനം നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാണ്.സ്ത്രീകൾക്ക് സ്വായത്തമായിട്ടുള്ള മാതൃത്വത്തിന്ന് ഒരു വിശേഷവിധിയുണ്ട്.ബീജോൽപാദനത്തിൽ ഭർത്താവിന്നു പങ്കുണ്ടെങ്കിലും പ്രസവാദി ക്ലേശങ്ങൾ സഹിക്കുന്നത് അമ്മ മാത്രമാണ്.ജീവിതത്തിൽ മറ്റവസ്ഥകളിലെല്ലാം പുരുഷന്ന് സ്ത്രീയെ അല്ലെങ്കിൽ ഭാര്യയെ സഹായിക്കുവാൻ സാധിക്കും.മാതൃത്വത്തെ സംബന്ധിക്കുന്ന ക്ലേശങ്ങളിലാകട്ടെ പുരുഷന്ന് വേറെനിൽക്കാനേ  തരമുള്ളൂ. പ്രസവം തുടങ്ങി ശിശുവിനെ വളർത്തിക്കൊണ്ടുവന്നു തന്നെത്താൻ ഭരിക്കാറാകുന്നതുവരെ,'അമ്മ'അനുഭവിക്കുന്ന ദേഹാരിഷ്ടങ്ങളും,അവരിൽനിന്നുല്ഭവിക്കേണ്ട സഹനശക്തിയും,ത്യഗശീലവും,ചില്ലറയല്ല.പത്തുമാസം പേറിനടന്നിട്ടുള്ള സങ്കടം കുട്ടിയുടെ മുഖം കാണുമ്പോൾ അമ്മ മറക്കുന്നു.അതിന്നുശേഷം കുട്ടിയെപ്പറ്റിയുള്ള ഏകവിചാരമേ അമ്മയ്ക്കുള്ളൂ.  വലിയവരായാലും'അമ്മ'ക്ക് എന്നും ഒമാനക്കുട്ടികൾതന്നെയാണ്."അമ്മയുള്ളപോഴും,നിലാവുള്ളപ്പോഴുമേ,സുഖമുള്ളൂ" എന്ന ചൊല്ല് അമ്മയുടെ മഹാത്മ്യം വിളിച്ചുപറയുന്നുണ്ട്.അമ്മയുമായുള്ള ബന്ധം ഏതൊരു നഗരികനും ഭക്തിബഹുമാനത്തോടുകൂടിയല്ലാതെ സ്മരിക്കുവാൻ സാധിക്കുന്നതല്ല.ഭക്തി പരമകാഷ്ഠയിലെത്തുമ്പോഴാണ് അതിന്നു വിഷയമായ വ്യക്തിക്ക് ദിവ്യത്വം വന്നുചേരുന്നത്.കുട്ടിക്കാലത്ത് സകലസുഖത്തിന്നും രക്ഷയ്ക്കും