നാലു ഭാഷാകാവ്യങ്ങൾ | 19 | |
പേയായിതിത്ര പകയുള്ളവരോടടുത്തു-
പോയാലതെത്ര തകരാറ്റിയാവതല്ലേ ?
പോയാലുമിത്തിരിയുമിങ്ങു മടിച്ചുനിന്നു-
പോയലിനിത്തിരിയുമാങ്ങളമാരു കൊല്ലും. 48
എന്നോതി നാണ, മഴ, ലുൾക്കൊതി, പേടി, മുമ്പാ-
യൊന്നോതിരക്കുമിവയൊക്കെയുമുള്ളിലാർന്ന്
നിന്നോരിളംകുയിൽമൊഴിയ്‌ക്കകതാർകൊടുത്തി-
ട്ടന്നോതിനാനവളൊടൊന്നു ചിരിച്ചു കോമൻ: 49
'തേടിക്കയർത്തു പടയിൽപ്പലർ കൂടിവന്നാൽ
കൂടക്കരുത്തുടയ കയ്യിതു കൂസുകില്ല
മോടിക്കുവേണ്ടിയരവാളിതെടുത്തതല്ല
പേടിക്കവേണ്ട പിടമാൻമിഴി, തെല്ലുപോലും. 50
കയ്യുള്ള നാളിലതിലിങ്ങൊരു വാളിരിക്കെ
മെയ്യുള്ള മാറ്റലരിലാരുമെതിർത്തടുത്താൽ
ഇയ്യുള്ളവന്നൊരുകുലുക്കവുമില്ലയെന്നു
നിയ്യുള്ളിലോർക്കുകലരമ്പനെഴുന്നവമ്പേ ! 51
കയ്യുംകണക്കുമണയാതെ കനത്ത മാരി
പെയ്യുംകണക്കുടലുവിട്ട വരിമ്പുവില്ലൻ
എയ്യുംകണയ്‌ക്കു മറുകയ്യറിവില്ലൊരാൾക്കും
നയ്യുങ്കണയ്‌ക്കുമവനോടിവനേറ്റു തോറ്റു. 52
പുല്ലാണിനിക്കു പടയാളികൾ, നിൻകടക്കൺ-
തല്ലാണു തേൻമൊഴി, തടുത്തിടുവാൻ ഞെരുക്കം !
തെല്ലാകയാൽ തെളിവിയന്നു തുണയ്‌ക്കണം നീ-
യല്ലായ്‌കിലാങ്ങളകൾതൻപണി പെങ്ങൾ ചെയ്യും.' 53
എന്നോതി നില്‌ക്കുമൊരു കോമനൊടായ് പതുക്കെ
ക്കുന്നോടിടഞ്ഞ മൂലയാളവളൊന്നുരച്ചു;
'നന്നോ നമുക്കിതിതിനാലെ വരും തരക്കേ-
ടൊന്നോ നിനയ്‌ക്കിലതു ഞാൻ പറയേണ്ടതുണ്ടോ ? 54
തീരാതെയുള്ളാരു പിണക്കമെഴുന്ന വീട്ടു-
കാരായ നാമൊരലരമ്പനെയോർത്തവണ്ണം
ചേരാവതോ പറകിതാങ്ങളമാരറിഞ്ഞാൽ
പോരായി നിങ്ങളൊരുകൂട്ടരൊടുങ്ങുവോളം. 55