മ്പടി ഒപ്പിടാനും യുദ്ധം തുടങ്ങാനും യാത്ര പുറപ്പെടാനും തറക്കല്ലിടാനും എന്തിന്, കുളിക്കാൻ പോലും (യൂറോപ്പിൽ അന്ന് എല്ലാ ദിവസവും കുളിക്കുന്ന സമ്പ്രദായമില്ല) പ്രമാണിമാർ ഗ്രഹനിലയും മുഹൂർത്തവും നോക്കുമെന്ന് വന്നു. ഒടുവിൽ പോപ്പും അതിനു വിധേയനായി. പോപ്പ് ലിയോ പത്താമൻ റോമാ സർവകലാശാലയിൽ ജ്യോതിഷ പഠനത്തിന് പ്രൊഫസർഷിപ്പ് ഏർപ്പെടുത്തി. പോപ്പ് ജൂലിയസ് രണ്ടാമന്റെ സ്ഥാനാരോഹണച്ചടങ്ങിന്റെ (വർഷം 1503) ദിവസം തീരുമാനിച്ചത് ജ്യോത്സ്യനായിരുന്നു. പോൾ നാലാമന്റെ കാലത്ത് സഭാപിതാക്കന്മാരുടെ വാർഷിക കൂടിച്ചേരലിന്റെ ദിവസങ്ങൾ പോലും ജ്യോത്സ്യന്മാരാണ് തീരുമാനിച്ചത്.
നാടകകൃത്തും രാഷ്ട്രതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു സെനാക (ക്രി.മു. 3 - ക്രി.വ. 65) വലിയ ജ്യോതിഷ വിശ്വാസിയായിരുന്നു. കാൽദിയൻ ജ്യോത്സ്യന്മാർക്ക് തെറ്റു പറ്റുന്നെങ്കിൽ അത് എല്ലാ നക്ഷത്രങ്ങളെയും പരിഗണിക്കാത്തതുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. "നക്ഷത്രങ്ങൾ അതിവിദൂരത്താണെന്നതു നേരു തന്നെ. പക്ഷെ അവ വെറുതെ നിന്നു തിളങ്ങുന്നതാവാൻ വഴിയില്ല. നമുക്കു മേൽ അവയ്ക്കു സ്വാധീനമില്ലാതെ വരില്ല" എന്നദ്ദേഹം പ്രഖ്യാപിച്ചു. പേരുകേട്ട പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന സിസറോ (ക്രി.മു. 106-43) രണ്ടു സ്വരത്തിൽ സംസാരിക്കുന്നതു കാണാം. ചൊവ്വയെ ചുവന്ന ഭീകരനെന്നും വ്യാഴത്തെ ശുഭകരനെന്നും 'സിപ്പിയോയുടെ സ്വപ്നം' എന്ന കൃതിയിൽ പരാമർശിക്കുന്ന സിസറോ തന്നെ മറ്റൊരിടത്ത് 'അനന്തദൂരത്തുള്ള ഗ്രഹങ്ങളിൽ നിന്ന് എന്ത് മാരണമാണ് നമ്മളിൽ എത്താൻ കഴിയുക' എന്നും ചോദിക്കുന്നു. യുക്തിയുടെ ആചാര്യനായിരുന്ന സിസറോയെപ്പോലും ചഞ്ചലനാക്കും വിധം ജ്യോതിഷം റോമിൽ ആധിപത്യം സ്ഥാപിച്ചിരുന്നു എന്നാണിതു സൂചിപ്പിക്കുന്നത്. |
പ്ലിനി - ആദ്യത്തെ വിജ്ഞാനകോശത്തിന്റെ കർത്താവ്
ഹിസ്റ്റോറിയാ നാച്വറാലിസ് - മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ വിജ്ഞാനകോശമായി പലരും കരുതുന്നത് ഈ കൃതിയെയാണ്. അതിന്റെ കർത്താവാണ് പ്ലിനി എന്നറിയപ്പെടുന്ന ഗയൂസ് പ്ലിനിയസ് സെക്കുണ്ടുസ് (ക്രിസ്തുവർഷം 79). വൈവിധ്യമാർന്ന താൽപര്യങ്ങളുടെ ഉടമയായിരുന്നു പ്ലിനി. റോമിലെ ഭരണസംവിധാനത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുമ്പോൾ തന്നെ ഒഴിവുസമയം മുഴുവനും (പ്രഭാതങ്ങളും വൈകുന്നേരങ്ങളുമെല്ലാം) സാഹിത്യസംബന്ധമായ കാര്യങ്ങൾക്കു നീക്കിവെച്ചു. ഒരു നിമിഷവും വെറുതെ കളയരുത് എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് എല്ലായ്പ്പോഴും സെക്രട്ടറിയെ ഒപ്പം കൂട്ടും. പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുക, താൻ പറയുന്ന നിരീക്ഷണങ്ങൾ കുറിച്ചെടുക്കുക ഇതൊക്കെയായിരുന്നു അയാളുടെ ജോലി. ഔദ്യോഗിക യാത്രകൾ, ഭക്ഷണസമയം, കുളിക്കുന്ന സമയം ഇതൊന്നും പ്ലിനി പാഴാക്കിയില്ല. 2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20,000 ത്തോളം വിവരങ്ങൾ കുറിച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തം നിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വാള്യങ്ങളുള്ള ഒരു ബൃഹത്ഗ്രന്ഥം അദ്ദേഹം രചിച്ചു. അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന |
ഗ്രഹയോഗങ്ങൾ ക്രിസ്തീയ ലോകത്തെയും വിറകൊള്ളിച്ചതിന്റെ കഥകൾ ധാരാളമാണ്. 1186-ൽ ഏഴു ഗ്രഹങ്ങൾ ഒരേ രാശിയിൽ സംഗമിക്കുമെന്നും തുടർന്ന് അതിഭയങ്കരമായ കൊടുങ്കാറ്റുണ്ടാകുമെന്നും പ്രവചനമുണ്ടായി. യൂറോപ്പിൽ പലയിടങ്ങളിലും ഭൂഗർഭഷെൽട്ടറുകൾ നിർമിക്കപ്പെട്ടു. ബൈസാന്റ്യൻ ചക്രവർത്തി കൊട്ടാരത്തിലെ ജനലുകൾ പലകയടിച്ചുറപ്പിച്ചു. കാന്റർബറി ബിഷപ്പ് മൂന്നുദിവസത്തെ ഉപവാസത്തിന് ഉത്തരവിട്ടു. പക്ഷേ, അന്നേ ദിവസം ഒരിലപോലും അനങ്ങിയില്ല. രസി