വിച്ചല്ലോ വെസ്റ്റ്ഫാലിയായിൽ പകർച്ചവ്യാധി പിടിപെട്ട് കുറച്ചു പൂച്ചകൾ ചാവുക കൂടി ചെയ്തപ്പോൾ ധൂമകേതു അപകടകാരി തന്നെ എന്നുറപ്പായി
ഞ്ഞപ്പോൾ ടൈബീരിയസ് ചോദിച്ചു "ഇനി താങ്കളുടെ കാര്യം പറ, താങ്കളിനി എത്രകാലം ജീവിച്ചിരിക്കും?"
ബുദ്ധിമാനായ ജ്യോത്സ്യൻ സംഗതി ഊഹിച്ചു. തന്റെ രാശിനിലയെല്ലാം പരിശോധിച്ചശേഷം അയാൾ പറഞ്ഞു " ഈ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഒരു പക്ഷേ മാരകം തന്നെയാകാം" എങ്കിൽ ആ മണിക്കൂർ പിന്നിട്ടുകഴിഞ്ഞതായി ചക്രവർത്തി അയാളെ അറിയിച്ചു. അയാളെ തന്റെ കൊട്ടാര ജ്യോത്സ്യനായി നിയമിക്കുകയും ചെയ്തു. |
തന്റെ പേർ (ജൂലൈ) നൽകുകയും അതിന് 31 ദിവസം വരത്തക്കവിധം മാസങ്ങൾ ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന അഗസ്റ്റസ് സീസർ അടുത്ത മാസത്തിന് ആഗസ്റ്റ് എന്നു പേര് നിശ്ചയിക്കുകയും അതിനും 31 ദിവസം കൽപിക്കുകയും ചെയ്തു. അങ്ങനെ ജൂലൈയും ആഗസ്റ്റും ദീർഘമാസങ്ങളായി. ഇതുമൂലം ഫെബ്രുവരിക്ക് സാധാരണ വർഷങ്ങളിൽ 28 ദിവസമായി ചുരുങ്ങി.
ഒരു സൗരവർഷത്തിന്റെ (Tropical Solar year) ശരിയായ നീളം 365.242196 ദിവസം ആണ്. അതായത് സീസർ വർഷത്തിനു കൽപിച്ച ശരാശരി നീളമായ 365.25 വർഷം അൽപം കൂടുതലാണ്; 0.007804 ദിവസം അഥവാ 11മി 14.27 സെ. കൂടുതൽ. നൂറു വർഷം കൊണ്ടിത് 0.7804 ദിവസം ആകും. ഇതു മൂലം 16-ാം നൂറ്റാണ്ട് ആയപ്പോഴേക്കും സമരാത്രദിനം 10 ദിവസം പിന്നിലേക്കു പോയിരുന്നു. പെസഹായും മറ്റും പല ഋതുക്കളിൽ മാറിമാറി വന്നത് ക്രിസ്തീയസഭയെ അലോസരപ്പെടുത്തി. റോമിലെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഉപദേശം മാനിച്ച് വീണ്ടും കലണ്ടർ പരിഷ്കരിക്കാൻ പോപ്പ് ഗ്രിഗറി 13-ാമൻ തീരുമാനിച്ചു. (അപ്പോഴേക്കും ചക്രവർത്തിയേക്കാൾ അധികാരം പോപ്പ് നേടിക്കഴിഞ്ഞിരുന്നു) 1582 ലാണ് പുതിയ കലണ്ടർ നിലവിൽ വന്നത്. അതാണ് ഇപ്പോൾ നാമുപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ. കലണ്ടർ മാറ്റത്തിന് പോപ്പ് സ്വീകരിച്ച നടപടികൾ ഇതൊക്കെയാണ്: 1582 ഒക്ടോബർ 6 വ്യാഴാഴ്ചയെ ഒക്ടോബർ 15 വെള്ളിയാഴ്ചയായി പുനർനാമകരണം ചെയ്തു. 4 കൊണ്ട് പൂർണമായി ഹരിക്കാവുന്ന വർഷങ്ങളെ 366 ദിവസമുള്ള ദീർഘവർഷങ്ങളായിത്തന്നെയെണ്ണി. എന്നാൽ, നൂറ്റാണ്ടുകൾ പൂർത്തിയാകുന്ന വർഷങ്ങളെ (1400, 1500 മുതലായവ) ദീർഘവർഷമായി ഗണിക്കേണ്ടതില്ല. അത്തരം വർഷങ്ങളെ 400 കൊണ്ട് കൂടി പൂർണമായി ഹരിക്കാമെങ്കിൽ മാത്രം (ഉദാ: 1600, 2000 മുതലായവ) ദീർഘവർഷമായി പരിഗണിച്ചാൽ മതി. ഈ പരിഷ്കരണങ്ങളുടെ ഫലമായി 400 കൊല്ലം കൂടുമ്പോൾ വരുന്ന പിശക് 0.1216 ദിവസം (2മ. 55മി 6സെ) ആയിച്ചുരുങ്ങുന്നു. അപ്പോഴും 3300 വർഷം കൂടുമ്പോൾ ഒരു ദിവസം കുറയ്ക്കേണ്ടി വരും. |
റോമിൽ ജ്യോതിഷം മിക്കവാറും കിഴക്കൻ ദേശക്കാരുടെ, പ്രത്യേകിച്ച് കാൽദിയരുടെ, കുത്തകയായിരുന്നു സീസറും കാസ്സസും പോംപിയും വാർധക്യത്തിൽ ശാന്തിയോടെ മരണമടയും എന്ന് കാൽദിയൻ ജ്യോത്സ്യന്മാർ പ്രവചിച്ചിരുന്നുവെന്ന് പ്രശസ്ത വാഗ്മിയും ചരിത്രകാരനുമായിരുന്ന സിസറോ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൂവരും വാർധക്യത്തിനുമുമ്പേ കൊല ചെയ്യപ്പെടുകയാണുണ്ടായത് ഇന്നത്തെപ്പോലെത്തന്നെ അന്നും പ്രവചനം പിഴച്ചാൽ അത് ജ്യോത്സ്യന്റെ നോട്ടപ്പിശകും ഫലിച്ചാൽ ജ്യോതിഷത്തിന്റെ നേട്ടവും ആയിട്ടാണ് പരിഗണിക്കപ്പെട്ടത് ഈ വിശ്വാസങ്ങളൊക്കെത്തന്നെയാണ് പൈത്യകമായി ക്രിസ്തുമതത്തിനും കിട്ടിയത് ജ്യോതിഷത്തിൽ നിന്ന് ഒടുവിൽ ക്രിസ്തുമതവും യൂറോപ്പും മുക്തി നേടുന്നത് ഗലീലിയോയും കോപ്പർനിക്കസും തുടങ്ങിവെച്ച ശാസ്ത്രവിപ്ലവത്തിന്റെ വിജയത്തോടെയാണ്. ഗലീലിയോയുടെ ടെലസ്കോപ്പ് (1609) എല്ലാ യുക്തി ചിന്തകളെക്കാളും