ബൃഹത് ജാതകത്തിൽ (1,8) പന്ത്രണ്ടു രാശികൾക്കും കൊടുത്തിരിക്കുന്നത് ഗ്രീക്കു പേരുകൾ തന്നെയാണ്. വരാഹൻ ഉപയോഗിക്കുന്ന പേരും ഗ്രീക്കു പേരും യൂറോപ്പിൽ ഇപ്പോൾ ഉപയോഗത്തിലുള്ള പേരും ചുവടെ പട്ടികയിൽ നൽകിയിട്ടുണ്ട്.
ഖണ്ഡഖാദ്യകം
ബ്രഹ്മഗുപ്തൻ രചിച്ച കരണകൃതിയാണ് ഖണ്ഡഖാദ്യകം. അതിന്റെ ലാളിത്യംമൂലം ജ്യോതിഷ ഗണനകൾക്ക് അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടുപോന്നു. കരിമ്പു കൊണ്ടുണ്ടാക്കുന്ന ഒരു മധുര പലഹാരമാണത്രെ ഖണ്ഡഖാദ്യകം. കൃതിക്ക് ആ പേരിട്ടതിനെക്കുറിച്ച് അൽ-ബിറൂണി പറയുന്ന കഥയിതാണ്: "സുഗ്രീവൻ എന്നു പേരുള്ള ഒരു ബൗദ്ധ ജ്യോതിശാസ്ത്രജ്ഞൻ 'ദധിസാഗരം' (തൈര് കടൽ) എന്നൊരു ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചു. അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ 'കൂര-ബബയാ' (അരിയുടെ കുന്ന്) എന്ന പേരിൽ മറ്റൊരു കൃതിയും എഴുതി. 'ലവണ മുഷ്ടി' എന്ന ഒരു കൃതി കൂടി അയാൾ രചിച്ചു. ഇതിൽ നിന്ന് പ്രചോദനം കൊണ്ടിട്ടോ, അവയെ എതിരിടാനോ വേണ്ടി ബ്രഹ്മഗുപ്തൻ രസകരമായ ഒരു പേര് തന്റെ കൃതിക്ക് നൽകുകയാണത്രെ ചെയ്തത്. " |
ഇവകൂടാതെ അപോക്ലിമ, ദ്രേക്കാണം (dekanal), ഹോര (hour), ജാമിത്ര (വ്യാസം, ഏഴാംരാശി), ലിപ്തം (ഡിഗ്രിയുടെ അറുപതിൽ ഒരു ഭാഗം), പണഫരാ, കോണം (കോൺ) തുടങ്ങിയ നിരവധി ഗ്രീക്കുപദങ്ങൾ (അപ്പടിയോ ചെറിയ മാറ്റങ്ങളോടുകൂടിയോ) ബൃഹത്ജാതകത്തിൽ പ്രയോഗിച്ചിരിക്കുന്നത് കാണാം. ഇവയെല്ലാം തന്നെ പൗലസ് അലക്സാൺഡ്രിനസ് എന്ന ഗ്രീക്കു ജ്യോതിഷി തന്റെ 'ഈസഗോഗ്' എന്ന ഗ്രന്ഥത്തിൽ (Eisagoge of Paulus Alexandrinus) ഉപയോഗിച്ചിട്ടുള്ളവ തന്നെയാണ് (പൗലീശ സിദ്ധാന്തം എന്ന് വരാഹൻ പറയുന്നത് ഈ പൗലസിന്റെ സിദ്ധാന്തങ്ങളെ തന്നെയാണന്ന് പലരും കരുതുന്നു). പ്രാചീന ഭാരതീയ ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നും മുൻപറഞ്ഞ പദങ്ങൾ കാണാനില്ല.
അഹോരാത്രം (പകലും രാത്രിയും) എന്നതിലെ ആദ്യാക്ഷരവും അന്ത്യാക്ഷരവും ഉപേക്ഷിച്ചാണ് 'ഹോരാ' എന്ന പദം വ്യുല്പാദിപ്പിച്ചത് എന്ന് ബൃഹത് ജാതകത്തിൽ വരാഹൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രീക്കുകാരുടെ വരവിനു മുമ്പ് ഇന്ത്യൻ ജ്യോതിഷത്തിൽ ആ പദം കാണുന്നില്ല. വരാഹൻ തന്നെ 'മണിക്കൂർ' എന്ന അർത്ഥത്തിൽ 'ഹോര' ഉപയോഗിക്കുകയും ചെയ്യുന്നു. ഹോര (ώρα) ഗ്രീക്ക് പദമാണെന്നതിൽ സംശയമൊന്നുമില്ല.
ഗ്രീക്ക് പദങ്ങൾ അതേപടി സ്വീകരിക്കുമ്പോൾത്തന്നെ സൗരരാശിവ്യവസ്ഥയെ ആസ്പദമാക്കിയുള്ള ഗ്രീക്ക് ജ്യോത്സ്യത്തെ ചാന്ദ്രതാര വ്യവസ്ഥയെ ആസ്പദമാക്കിയുള്ള ഇന്ത്യൻ ജ്യോതിഷവുമായി ഇണക്കിച്ചേർക്കുന്നതിൽ വരാഹൻ വഹിച്ച പങ്ക് നിസ്തുലമാണ്.
ഇന്ത്യയ്ക്ക് പുറത്ത് ഏറെ അറിയപ്പെട്ട ഭാരതീയ ജ്യോതിഷി ബ്രഹ്മഗുപ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായ 'ബ്രഹ്മസ്ഫുട സിദ്ധാന്ത'ത്തിന്റേയും 'ഖണ്ഡഖാദ്യക'ത്തിന്റേയും അറബി പരിഭാഷകളായ 'സിന്ദ്ഹിന്ദ്', 'അൽ-ആർകണ്ട് ' എന്നിവ അറബ് ജ്യോതിശാസ്ത്രത്തിന് അടിത്തറ പാകുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. അവരാണല്ലോ പിന്നീട് ലോകത്ത് ജ്യോതിശാസ്ത്രത്തിന്റെ പതാകാവാഹകരായി രംഗത്തു വന്നത്.
ഇപ്പോഴത്തെ ഗുജറാത്തിന്റെ ഭാഗമായ തെക്കേ മാർവാഡിൽ ഭിലമാല എന്ന സ്ഥലത്ത് 598ൽ ആണ് ബ്രഹ്മഗുപ്തന്റെ ജനനം എന്ന് കണക്കാക്കുന്നു. മുപ്പതാമത്തെ വയസ്സിലാണ് അദ്ദേഹം