അഥവാ സ്ത്രീരാശികൾ എന്നും പറയും (ഋഷഭം-കാള എങ്ങനെ പെണ്ണായോ ആവോ?) ഓജരാശികളിൽ പുരുഷ ഗ്രഹങ്ങളായ വ്യാഴം, സൂര്യൻ, കുജൻ എന്നിവയ്ക്കും യുഗ്മ രാശികളിൽ സ്ത്രീകളായ ചന്ദ്രൻ, ശുക്രൻ (?) രാഹു എന്നിവയ്ക്കും 'ലിംഗ സാമ്യബലം' ഉണ്ടായിരിക്കും നപുംസകങ്ങളായ ശനി, ബുധൻ, കേതു ഇവയ്ക്ക് രണ്ടായാലും കാര്യമില്ല. ഓജരാശിയിൽ ആദ്യ ഹോര സൂര്യഹോരയും ബാക്കി ചന്ദ്രഹോരയുമാണ്, യുഗ്മരാശിയിൽ തിരിച്ചും.
"അഷ്ടമത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ രോഗ പീഡയുള്ളവനായും നിർധനനായും അല്പായുസ്സായും ഭവിക്കും. സ്ത്രീ ജാതകത്തിൽ അത് വൈധവ്യത്തെ സൂചിപ്പിക്കുന്നു. കുജനും ശിഖിയും കൂടി അഷ്ടമത്തിൽ യോഗം ചെയ്തു നിന്നാൽ വൈധവ്യം തീർച്ചയാണ്. ഇല്ലെങ്കിൽ വിവാഹം നടക്കില്ല" (ഇതിൽ ഒടുവിൽ പറഞ്ഞതാണ് സംഭവിക്കുക അതിനു കാരണം ആളുകൾ ജ്യോതിഷ വിശ്വാസികളാണെന്നതും) |
|
ക്രൂരരാശികളായ ഓജരാശിയിൽ ജനിച്ചവർ ക്രൂരസ്വഭാവികളും യുഗ്മരാശിയിൽ ജനിച്ചവർ ശാന്തസ്വഭാവികളും ആയിരിക്കുമത്രേ (ജനിതകശാസ്ത്രം പോയി തുലയട്ടെ!).
ഇതുകൂടാതെ രാശികളെ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെയും തിരിച്ചിരിക്കുന്നു. മേടം-ചരം, ഇടവം-സ്ഥിരം, മിഥുനം-ഉഭയം, വീണ്ടും, കർക്കിടകം-ചരം, ചിങ്ങം-സ്ഥിരം ഇങ്ങനെ പോകുന്നു വിഭജനം. എന്താണ് യുക്തി എന്നറിയില്ല.
രാശിയുടെ മൂന്നിലൊരു ഭാഗത്തിനു ദ്രേക്കാണമെന്നു പറയുന്നു. അതായത് ഒരു രാശിയിൽ 3 ദ്രേക്കാണം (നമ്മുടെ ഞാറ്റുവേലക്ക് പകരം ബാബിലോണിയർ സൂര്യപഥത്തെ 36 ഭാഗമാക്കി തിരിക്കാനാണ് ദ്രേക്കാണ വ്യവസ്ഥ ഉപയോഗിച്ചത്). അവ യഥാക്രമം രാശ്യാധിപൻ, അഞ്ചാംഭാവാധിപൻ, ഒമ്പതാം ഭാവാധിപൻ ഇവർക്ക് അവകാശപ്പെട്ടതാണത്രേ. ഇക്കാര്യങ്ങളെല്ലാം വരാഹൻ പറയുന്നത് ഒരു ശ്ലോകത്തിലാണ്.
ക്രൂരഃ സൗമ്യഃ പുരുഷ വനിതേ തേ ചരാ ഗ ദ്വിദേഹാഃ
പ്രാഗാദീശാഃ ക്രിയ വൃഷ നൃയു ക്കർക്കടാ സ്സത്രികോണാഃ
മാർത്താണ്ഡേ ന്ദ്വോരയുജിസമഭേ ചന്ദ്രഭാന്വോശ്ചഹോരേ
ദ്രേക്കാണാ സ്സ്യുഃ സ്വഭവന സൂത ത്രിത്രികോണാധിപാനാം
ശീർഷോദയ, പൃഷ്‌ഠോദയ, ഉഭയോദയ രാശികൾ
രാശികൾക്ക് പലതരം ജീവികളുടെ രൂപങ്ങളാണല്ലോ സങ്കൽപിച്ചിരിക്കുന്നത്. ഓരോന്നും ഉദിച്ചുവരുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിരസ്സാണെങ്കിൽ ശീർഷോദയരാശി എന്നും പൃഷ്ഠമാണെങ്കിൽ പൃഷ്ഠോദയരാശിയെന്നും വാലും തലയും ഒന്നിച്ചുദിക്കുന്നെങ്കിൽ (രാശിരൂപം തെക്കുവടക്കായിരിക്കും) ഉഭയോദയരാശി എന്നും പറയും. കന്നി, വൃശ്ചികം, കുംഭം, മിഥുനം ഇവ ശീർഷോദയങ്ങളും, മേടം, കർക്കിടകം, തുലാം, ധനു, മകരം ഇവ പൃഷ്ഠോദയങ്ങളും, മീനം ഉഭയോദയവും ആണ്. രാശിയിൽ ഗ്രഹമൊന്നും സ്ഥിതി ചെയ്യുന്നില്ലെങ്കിൽ പൃഷ്ഠോദയ രാശികൾ അശുഭഫലം ചെയ്യുമെന്നാണ് വിശ്വാസം. ശീർഷോദയങ്ങൾ ശുഭകാരികളാണ് (ഇതിന്റെ പരിഹാസ്യത ഒന്നോർത്തു നോക്കൂ. രാശി