5 വരെ ഭാഗയിലാണെങ്കിൽ അധിപൻ ചൊവ്വയായിരിക്കും 5-10 ന് ബുധനും, 11-18 ന് വ്യാഴവും, 19-25 ന് ശനിയും 26-30 ന് ശുക്രനും അധിപനാവും. യുഗ്മരാശിയാണെങ്കിൽ 5 ഭാഗവരെ ശുക്രനും 6-12 ന് ബുധനും 13-20 ന് വ്യാഴവും 21-25 ന് ശനിയും 26-30ന് ചൊവ്വയും ആകും അധിപൻ.
പെൺകുട്ടികൾക്ക് പ്രഥമാർത്തവം സംഭവിക്കുന്ന നേരത്തെ ലഗ്നമാണ് ഋതുലഗ്നം. ഋതുലഗ്നത്തിന്റെ ഏഴാം രാശിയിൽ ആദിത്യൻ ദുഃഖവും ചന്ദ്രശുക്രന്മാർ മരണവും ചൊവ്വ ബന്ധനവും ബുധൻ പുത്രനാശവും വ്യാഴം നാശവും ശനി വൈധവ്യവും രാഹു കേതുക്കൾ ദാരിദ്ര്യവും ഫലം ചെയ്യുന്നു. രജസ്സ് താൻ തന്നെ കണ്ടാൽ ദുഃഖവും വിവാഹിത കണ്ടാൽ മംഗല്യ വർധനവും വിധവ കണ്ടാൽ വൈധവ്യവും ദാസി കണ്ടാൽ സുഖ സമ്പത്തുക്കളും പുരുഷൻ കണ്ടാൽ ദാരിദ്ര്യവും കന്യക കണ്ടാൽ ഭാഗ്യ സമൃദ്ധിയും ഫലം. |
ലഗ്നവും ഗ്രഹങ്ങളും സ്ഥിതിചെയ്യുന്നത് ഭൂരിഭാഗവും ശുഭന്മാരുടെ വർഗത്തിലായാൽ ശുഭഫലങ്ങളും മറിച്ചായാൽ പാപഫലങ്ങളും വന്നു ഭവിക്കും എന്നാണ് ജ്യോതിഷമതം.
ദശാഫലങ്ങൾ
ഓരോ ഗ്രഹവും ജാതകന് നൽകാൻ ഉദ്ദേശിക്കുന്ന ഫലങ്ങൾ (നല്ലതും ചീത്തയും) ലഭ്യമാകുക അതാത് ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിലായിരിക്കുമത്രേ. എന്താണീ ദശയും അപഹാരവും എന്ന് നോക്കാം.
ഒരു പുരുഷായുസ്സ് 120 വർഷം എന്നെടുക്കുന്നു. അതിനെ 9 ദശകങ്ങളായി വിഭജിച്ച് ഓരോന്നിനും ഓരോ ദശാധിപനെ കൽപ്പിക്കുന്നു.
കേതുവിന് 7 വർഷം, ശുക്രന് 20 വർഷം, സൂര്യന് 6 വർഷം, ചന്ദ്രന് 10 വർഷം, ചൊവ്വയ്ക്ക് 7, രാഹുവിന് 18, ഗുരുവിന് 16, ശനിയ്ക്ക് 19, ബുധന് 17 എന്നിങ്ങനെയാണ് അലോട്ട്മെന്റ്. വിംശോത്തരീദശാപദ്ധതി എന്നാണീ വിഭജനം അറിയപ്പെടുന്നത്. എന്താണീ വിഭജനത്തിന്റെ അടിസ്ഥാനം എന്ന് ആർക്കും അറിയില്ല.
(ആദിത്യനാറ് ശശിപത്തു, മൊരേഴു ചൊവ്വ
പത്തെട്ട് പാമ്പ് പതിനാറു ബൃഹസ്പതേശ്ച
പത്തൊമ്പതേ ശനി ബുധൻ പതിനേഴു പിന്നെ
കേതൂനുമേഴി, രൂപതാമത് ശുക്രനന്ത്യം - എന്നു സൂത്രവാക്യം)
ഒരു വ്യക്തിയുടെ ജീവിതം ഏതു ദശയിൽ തുടങ്ങും എന്നു തീരുമാനിക്കുന്നത് ആ വ്യക്തി ജനിച്ച നക്ഷത്രം വെച്ചാണ് (തുടങ്ങുന്നത് ഏതു ദശയിലായാലും പിന്നീട് ആവർത്തനം മുൻപറഞ്ഞ ക്രമത്തിലായിരിക്കും) 27 ജന്മ നക്ഷത്രങ്ങളെ 3 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രഹങ്ങൾക്ക് ആധിപത്യം നൽകിയിരിക്കുന്നു. ഗ്രാഹാധിപത്യം ഇപ്രകാരമാണ്.
1. | അശ്വതി | മകം | മൂലം | കേതുവിന് |
2. | ഭരണി | പൂരം | പൂരാടം | ശുക്രന് |
3. | കാർത്തിക | ഉത്രം | ഉത്രാടം | സൂര്യന് |
4. | രോഹിണി | അത്തം | തിരുവോണം | ചന്ദ്രന് |
5. | മകീര്യം | ചിത്ര | അവിട്ടം | ചൊവ്വയ്ക്ക് |
6. | തിരുവാതിര | ചോതി | ചതയം | രാഹുവിന് |