താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/161

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രഹത്തിന്റെ ദശാപഹാരങ്ങളിൽ വർധിച്ച ഫലസിദ്ധി ഉണ്ടാവും.

2. സ്വസ്ഥൻ: ഗ്രഹം സ്വക്ഷേത്രത്തിൽ ആണ്
3. മുദിതൻ: ഗ്രഹം ബന്ധുക്ഷേത്രത്തിൽ നിൽക്കുന്നു
4. ശാന്തൻ: ശുഭഗ്രഹങ്ങളോടു ചേർന്ന് നിൽക്കുന്നു
5. ശക്തൻ: വക്രത്തിൽ നിൽക്കുന്നു (സൂര്യനും ചന്ദ്രനും വക്രമില്ല)
6. ദീനൻ: ശത്രുക്ഷേത്രത്തിൽ നിൽക്കുന്നു
7. പീഡിതൻ: ഗ്രഹയുദ്ധത്തിൽ തോറ്റവനാണ്
8. ഖലൻ: പാപവർഗത്തിൽ നിൽക്കുന്നു (നീചത്തിൽ നിൽക്കുന്നവനെന്നു ചിലർ)
9. ഭീതൻ: നീചത്തിൽ നിൽക്കുന്നവനെന്നും അതിചാരത്തിൽ നിൽക്കുന്നവനെന്നും രണ്ട് പക്ഷം (ക്ലിപ്ത കാലത്തിനു മുമ്പ് ഒരു ഗ്രഹം അടുത്ത രാശിയിലേക്ക് കടക്കുന്നതാണ് അതിചാരം)
10. വികലൻ: മൗഢ്യത്തിൽ (സൂര്യനോടടുത്ത്, ഒളിമങ്ങി) നിൽക്കുന്നവനാണിവൻ. ഒടുവിലത്തെ അഞ്ച് അവസ്ഥകളും അതാതു ഗ്രഹങ്ങളുടെ ദശാപഹാരങ്ങളിൽ ദോഷം ചെയ്യുമെന്ന് ജ്യോത്സ്യന്മാർ.

യാത്ര പുറപ്പെടുമ്പോൾ ആദ്യം കാണുന്നതാണ് ശകുനം. പച്ച ഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ള വസ്ത്രം, ആന, പക്ഷികൾ, രത്നങ്ങൾ, കുതിര, രാജാവ്, മധുരവും പാലും ചേർത്ത ആഹാരം, രണ്ട് ബ്രാഹ്മണർ, കത്തുന്ന തീ മുതലായവ വിശിഷ്ട ശകുനങ്ങളാണ്. എള്ള്, ഉപ്പ്, വല, മരുന്ന്, പരുത്തി, തീക്കനൽ, ഭസ്മം, ഇരുമ്പ്, മോര്, പാമ്പ്, ഭ്രാന്തൻ, മൂകൻ, അന്ധൻ, ബധിരൻ, സന്യാസി തുടങ്ങിയ വസ്തുക്കളും, മാർജാര കലഹം, ബ്രാഹ്മണ കലഹം, രജസ്വല, ശവദാഹം എന്നിവയും ആപൽ സൂചകങ്ങളാകുന്നു.

ശുക്ലപ്രഥമ തുടങ്ങിയും, ശുക്ലൈകാദശി മുതലും, കൃഷ്ണഷഷ്ഠി മുതലും പത്തു വീതം ദിവസങ്ങളിൽ ക്രമത്തിൽ കിഴക്ക്, വടക്ക്, അഗ്നികോൺ, നിര്യതികോൺ, തെക്ക്, പടിഞ്ഞാറ്, വായുകോൺ, ഈശാന കോൺ, ആകാശം, ഭൂമി ഈ ദിക്കുകളിലാണ് യോഗിനി നിൽക്കുന്നത്. യോഗിനിക്ക് അഭിമുഖമായും ദക്ഷിണദിക്കിലും യാത്ര ചെയ്യരുത്. യോഗിനിയുടെ വാമ പൃഷ്ഠ ഭാഗങ്ങൾ യാത്രക്ക് നല്ലതാകുന്നു.

മുഹൂർത്തങ്ങൾ

ജ്യോതിഷമനുഷരിച്ച് എല്ലാ കാര്യങ്ങളും എല്ലാ കാലത്തും ചെയ്യാൻ പാടില്ല. ഗ്രഹസ്ഥിതി നോക്കാഞ്ഞാൽ ആപത്തുവരും. പ്രശസ്ത ജ്യോതിഷ ഗ്രന്ഥമായ മാധവീയം പറയുന്നതു നോക്കൂ:

ക്ഷൗരേപി ചൗളവിഹിതസ്സമയസ്സമാനഃ

ശ്രേഷ്ഠാ ദ്വിജസ്യ തു രവേരുദയാംശവാരാഃ

ഇന്ദോസ്ത്രിയഃ ക്ഷിതിപതേഃ ക്ഷിതിജസ്യ സൗരേർ

വ്വിട് ശുദ്രയോരുശനസോ ന ശുഭാസ്തു ശാവേ

അശുഭേ സമയേ ക്ഷൗരേ

കൃതേ പുനഃ ക്ഷിപ്രമാചരേൽ സുശുഭേ

ശുഭ നക്ഷത്രേ സുദിനേ

ശ്‌മശ്രുക്ഷൗരം വിധീയതേ കൈശ്ചിൽ

ക്ഷൗരത്തിനുള്ള മുഹൂർത്തം ചൗളത്തിനു വിധിക്കപ്പെട്ടതുതന്നെയാകുന്നു. ബ്രാഹ്മണരുടെ ക്ഷൗരത്തിനു ഞായറാഴ്ചയും ആദിത്യോദയ രാശിയും ശുഭമാകുന്നു. ക്ഷത്രിയർക്കു ചൊവ്വാഴ്ചയും ചൊവ്വയുടെ ഉദയവും, വൈശ്യർക്കും ശുദ്രർക്കും ശനിയാഴ്ചയും ശനിയുടെ ഉദയവും സ്വീകാര്യമാകുന്നു. ശാവാശൗ