താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/163

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുടേയും ഒക്കെ ഗ്രഹസ്ഥിതി ഒന്ന് മാറ്റിയെടുത്താലേ ഇന്ത്യക്ക് രക്ഷയുള്ളു)

ശിരസ്സിന്റെ മധ്യത്തിൽ ഗൗളി വീണാൽ മാതാവിനോ ഭ്രാതാവിനോ ഗുരുജനങ്ങൾക്കോ മരണവും, ശിരസ്സിന്റെ പിൻഭാഗത്തു വീണാൽ കലഹവും, നെറ്റിമേൽ വീണാൽ നിധിദർശനവും, നാസാഗ്രത്തിൽ വീണാൽ പലതരം രോഗങ്ങളും, അധരത്തിലായാൽ ധന ഐശ്വര്യാദികളും, ചെവിയിലോ കണ്ണിലോ കവിൾത്തടത്തിനടുത്തോ വീണാൽ മരണ പ്രേരണയും, കഴുത്തിൽ വീണാൽ സജ്ജന സംസർഗവും...... ഇങ്ങനെ കാലടി വരെ വിവിധ ഫലങ്ങളാണ് സിദ്ധിക്കുക. പുരുഷന്മാർക്ക് വലതുഭാഗത്തും സ്ത്രീകൾക്ക് ഇടതു ഭാഗത്തും വീണ് മേൽപോട്ട് കയറുകയാണെങ്കിൽ ശുഭവും താഴോട്ടിറങ്ങിയാൽ അശുഭവും ഫലം. ക്ഷേത്രസിദ്ധിയിലോ അരയാലിൻ ചുവട്ടിലോ വെച്ച് പല്ലി വീണാൽ ദോഷമുണ്ടാവില്ല. ശിവഭജനമാണ് ദോഷ പരിഹാരമാർഗം. പല്ലി വെറും പാറ്റ പിടിയനല്ലെന്ന് മനസ്സിലായില്ലെ?

ബൃഹജ്ജാതകം അനേകതരം ഗ്രഹയോഗങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഇടവ ലഗ്നത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ സൂര്യൻ നാലിലും വ്യാഴം ഏഴിലും ശനി പത്തിലും നിന്നാൽ ജാതകൻ രാജാവാകും. മകര ലഗ്നത്തിൽ ശനി നിൽക്കുമ്പോൾ മൂന്നിൽ ചന്ദ്രനും ആറിൽ കുജനും ഒമ്പതിൽ ബുധനും പന്ത്രണ്ടിൽ വ്യാഴവും നിന്നാൽ യശസ്വിയും സൽഗുണ സമ്പൂർണനുമായ രാജാവാകും. രാജയോഗങ്ങൾ ഇനിയും എത്രയെങ്കിലുമുണ്ട് (നിങ്ങൾ തെരുവിന്റെ മകനായാണോ, ശുദ്രന്റെ മകനായാണോ ജനിച്ചത് എന്നൊന്നും ചിന്തിച്ച് വിഷമിക്കേണ്ട, ധൈര്യത്തോടെ രാജവസ്ത്രങ്ങൾ തുന്നിച്ചോളൂ)

ഇനി ഗ്രഹങ്ങളുടെ ദൃഷ്ടിഫലങ്ങൾ പ്രത്യേകം കേട്ടോളൂ, മേടത്തിൽ നിൽക്കുന്ന ചന്ദ്രന് കുജദൃഷ്ടിയോ, ഗുരുദൃഷ്ടിയോ സംഭവിച്ചാൽ രാജാവാകും, ബുധദൃഷ്ടിയാണെങ്കിൽ വിദ്വാനാകും, ശുക്രദൃഷ്ടിയാണെങ്കിൽ രാജതുല്യനാകും, ശനിദൃഷ്ടിയാണെങ്കിൽ മോഷ്ടാവാകും, സൂര്യദൃഷ്ടിയാണെങ്കിൽ ദരിദ്രനാകും. ഇതുപോലെ ഇടവാദിരാശികളിലും ദൃഷ്ടിഫലങ്ങളുണ്ട്. (മോഷ്ടാവിനെ ഇനിയെങ്കിലും കുറ്റപ്പെടുത്താതിരിക്കുക പാവം, ജനനസമയത്തെ ശനിദൃഷ്ടികൊണ്ട് അങ്ങിനെ ആകേണ്ടി വന്നതാണ്). ചന്ദ്രൻ ലഗ്നത്തിൽ നിന്നാൽ മൂകനും ഉന്മത്തനും ജളനും അന്ധനും നീചനും ബധിരനുമാകും, അന്യന്റെ ഭൃത്യവേല ചെയ്യും (ഇതെല്ലാം കൂടി ഒരാൾക്ക് വന്നു ഭവിക്കുമെന്നു വരാഹൻ ഉദ്ദേശിച്ചു കാണില്ലെന്നു സമാധാനിക്കാം)

ഇതു കൂടാതെ അംശകഫലവുമുണ്ട്. ചന്ദ്രൻ മേടത്തിലംശകിച്ചാൽ തസ്കരനാകും; വർഗോത്തമമായാൽ തസ്കര നേതാവാകും. എടവത്തിലംശകിച്ചാൽ ഭോക്താവാകും; അതു വർഗോത്തമമായാൽ അവരിൽ പ്രധാനിയാകും. കന്നിയിലംശകിച്ചാൽ നപുംസകമാകും; വർഗോത്തമമായാൽ ക്ലീബമുഖ്യനാകും.........

ചന്ദ്രൻ രാഹുഗ്രസ്ഥനായി (അതായത് ഗ്രഹണത്തിൽ) ലഗ്നരാശിയിലും പാപന്മാർ അഞ്ചിലും ഒമ്പതിലും നിൽക്കുമ്പോൾ ജനിച്ചവൻ പിശാചു പീഡിതനാകും; സൂര്യൻ രാഹുഗ്രസ്ഥനായി ലഗ്നത്തിലും പാപന്മാർ അഞ്ചിലും ഒമ്പതിലും നിന്നാൽ കണ്ണില്ലാത്തവനാകും.

ലഗ്നമോ ചന്ദ്രനോ കുജക്ഷേത്രങ്ങളായ മേട വൃശ്ചികങ്ങളിൽ കുജത്രിംശാംശകത്തിൽ നിന്നാൽ കന്യകയായിത്തന്നെ ദുഷിക്കും (വ്യഭിചാരിണിയാകുമെന്നർഥം - സംശയമുണ്ടെങ്കിൽ