ചുവന്ന തെരുവുകളിൽ ഒരു സർവെ നടത്തി നോക്കൂ). ശനി ത്രിംശാംശകമായാൽ ദാസിയാകും. ഗുരു ത്രിംശാംശകമായാൽ പതിവ്രതയും ബുധനായാൽ കൗശലക്കാരിയും ശുക്രനായാൽ ചീത്ത ചരിത്രമുള്ളവളുമാകും.
ബാലചന്ദ്രനെ മഴക്കാറിന്നിടയിൽ കണ്ടാൽ ശത്രു ഉപദ്രവവും, മരങ്ങളുടെ മറവിൽ കണ്ടാൽ ദ്രവ്യനഷ്ടവും, വെള്ളത്തിൽ കണ്ടാൽ രോഗവും, ഞായറാഴ്ച കണ്ടാൽ സുഖവും, തിങ്കളാഴ്ച ജാള്യവും, ചൊവ്വാഴ്ച മരണവും, ബുധനാഴ്ച ഭയവും, വ്യാഴാഴ്ച ലാഭവും, വെള്ളിയാഴ്ച സ്ത്രീ സംഭോഗവും (സ്ത്രീയാണ് കാണുന്നതെങ്കിലോ എന്ന് ചോദിക്കരുത്), ശനിയാഴ്ച നാശവും ഫലമാകുന്നു. |
ഞായർ ദ്വിതീയ ആയില്യം, ഞായർ വിശാഖം ദ്വാദശി, ചൊവ്വ ദ്വാദശി ചതയം, ചൊവ്വ സപ്തമി ചതയം, ശനി ദ്വിതീയ ആയില്യം, ശനി സപ്തമി കാർത്തിക, ഇവ ചേർന്ന സമയം ജനിച്ച സ്ത്രീകൾക്ക് വിഷകന്യ (വൈധവ്യ) ലക്ഷണമുണ്ട്. ഏഴിൽ ഭാവാധിപനോ ബലവാനായ ശുഭനോ നിന്നാൽ ദോഷഫലം കുറയും. |
പാപഗ്രഹങ്ങൾ മാത്രം ഏഴാമിടത്തു നിന്നാൽ വിധവയാകും, ഒപ്പം ശുഭന്മാരുമുണ്ടെങ്കിൽ പുനർവിവാഹം ചെയ്യും. കുജക്ഷേത്രത്തിൽ ശുക്രനും ശുക്രക്ഷേത്രത്തിൽ കുജനും അംശകം ചെയ്താൽ പരപുരുഷന്മാരിൽ തല്പരരായിരിക്കും. കുജനും ശുക്രനും ഏഴിൽ നിന്നാലും തഥൈവ. അവിടെ ചന്ദ്രനും കൂടി നിന്നാൽ അത് ഭർത്താവിന്റെ അനുമതിയോടെയായിരിക്കും. അഷ്ടമത്തിൽ പാപഗ്രഹം നിന്നാൽ സ്ത്രീക്കു വൈധവ്യം സംഭവിക്കും. എന്നാൽ അതു ലഗ്നാധിപനോ സപ്തമാധിപനോ അഷ്ടമാധിപനോ ആയാൽ വൈധവ്യമുണ്ടാവില്ല. ആദിത്യനും ചന്ദ്രനും മീനത്തിൽ (മത്സ്യ രാശിയിൽ) നിന്നാൽ ജാതകൻ വെള്ളത്തിൽ മുങ്ങിമരിക്കും.
മുജ്ജന്മത്തിൽ എവിടെയായിരുന്നുവെന്നും എവിടെ നിന്നാണ് ഈ ജന്മത്തിൽ വന്നതെന്നും കണ്ടെത്താൻ ബൃഹജ്ജാതകം വഴി കാണിച്ചുതരുന്നുണ്ട്. സൂര്യചന്ദ്രന്മാരിൽ ആർക്കാണോ ബലം അതിന്റെ ദ്രേക്കാണനാഥനെക്കൊണ്ട് വേണം അത് പറയാൻ. നാഥൻ വ്യാഴമാണെങ്കിൽ ദേവലോകത്തായിരുന്നു, ചന്ദ്രനോ ശുക്രനോ ആണെങ്കിൽ പിതൃലോകത്തു നിന്ന് (മോക്ഷം കിട്ടാത്ത ആത്മാക്കളുടെ ലോകം) ആണു വരുന്നത്, സൂര്യനോ കുജനോ ആണ് അധിപനെങ്കിൽ തിര്യക്ക് (പക്ഷിമൃഗാദികളുടെ) യോനികളിലായിരുന്നു, ശനിയോ ബുധനോ ആണെങ്കിൽ നരകത്തിലായിരുന്നു.
വിവാഹപ്പൊരുത്തങ്ങളും മറ്റും
മാധവീയവും മറ്റ് അനേകം ജ്യോതിഷഗ്രന്ഥങ്ങളും പതിനഞ്ചുതരം വിവാഹപ്പൊരുത്തങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ പത്തു നാൾ പൊരുത്തങ്ങളാണത്രെ ഏറെ പ്രധാനം.
1. രാശിപ്പൊരുത്തം
സ്ത്രീപുരുഷന്മാരുടെ കൂറുകൾ (ജനന സമയത്ത് ചന്ദ്രൻ നിന്ന രാശികൾ) പരിഗണിക്കുമ്പോൾ സ്ത്രീ ജനിച്ച കൂറു തുടങ്ങി എണ്ണിയാൽ 2,3,5,6,8,12 ഇവയിലേതെങ്കിലുമാണ് പുരുഷന്റെ കൂറെങ്കിൽ രാശിപ്പൊരുത്തം അധമവും, ഇതിൽത്തന്നെ 2,12 (ദിദ്വാദശ ദോഷം) 6,8 (ഷഷ്ഠാഷ്ടമ ദോഷം) ഇവ തീർത്തും വർജ്യവുമാണ്. മറ്റ് കൂറുകൾ ഉത്തമങ്ങളാണ്. കൂറുകൾ പരസ്പരം ഏഴാം രാശിയായി വരുന്നത് (സമ സപ്തമം) വളരെ നല്ലതാണ് രാശിപ്പൊരുത്തം ഇല്ലെങ്കിലും രണ്ട് കൂറുകളുടേയും അധിപൻ ഒരേ ഗ്രഹമാണെങ്കിൽ പൊരുത്തം മധ്യമമായി കണ