കി.മി. വരെ വർധിക്കുകയും ചെയ്യും) ചൊവ്വയ്ക്ക് ഭൂമിയുടെ പത്തിലൊന്നേ പിണ്ഡമുള്ളു. തന്മൂലം ചന്ദ്രന്റെ 4000 ത്തിൽ ഒരംശം ബലമേ അതിനു ഭൂമിയിൽ പ്രയോഗിക്കാൻ കഴിയൂ (ഏറ്റവും കൂടിയാൽ). വ്യാഴത്തിനു ഭൂമിയുടെ 318 ഇരട്ടി പിണ്ഡമുണ്ട്. പക്ഷേ, ദൂരം 65 കോടി കി.മി മുതൽ 95 കോടി കി.മി. വരെയാകാം. ഫലത്തിൽ, ഗുരുവിന്റെ ഗുരുത്വബലം (ഏറ്റവും അടുത്തുവരുമ്പോൾ) ചന്ദ്രന്റെ നൂറിലൊന്നേ വരൂ. മിക്കപ്പോഴുംഇതിലുമെത്രയോ കുറവുമായിരിക്കും. ചുരുക്കത്തിൽ സൂര്യനും ചന്ദ്രനുമൊഴികെ ഒരു ഗ്രഹത്തിനും ഭൂമിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ല. ഇതിലേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രതിഭാസങ്ങളാണ് സൂര്യനിലെ കളങ്കങ്ങളുടെ (sun spots) 11 വർഷ ചക്രവും, ഇടയ്ക്കിടെ സംഭവിക്കുന്ന 'സൗര ആളലുകളും' സൗരവാതത്തി(solar wind)ലുണ്ടാകുന്ന വർധന മൂലം ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും മറ്റും. എന്നാൽ ജ്യോതിഷത്തിൽ അതൊന്നും ഉൾപ്പെടുന്നില്ല.
"ഒരു വിശ്വാസി സംശയദൃക്കിനേക്കാൾ സന്തോഷവാനാണ് എന്നു പറയുന്നത് മദ്യപാനി മദ്യം കഴിക്കാത്തവരേക്കാൾ സന്തോഷവാനാണ് എന്നു പറയും പോലെയാണ്. എന്തും വിശ്വസിച്ച് സന്തോഷവാനായിരിക്കുക എന്നത് വിലകെട്ടതും അപകടകരവുമായ ഒരു കാര്യമാണ്." ജോർജ് ബർണാഡ്ഷാ
|
"എല്ലാ അന്ധവിശ്വാസങ്ങളുടെയും - ജ്യോത്സ്യമോ, സ്വപ്നവ്യാഖ്യാനമോ, ശകുനമോ എന്തുമാകട്ടെ - പൊതുസ്വഭാവം ഇതാണ് അവ ഫലിച്ചാൽ വിശ്വാസികൾ ഉറക്കെ പ്രഖ്യാപിക്കുകയും ഫലിക്കാതെ വന്നാൽ (അതാണ് മിക്കപ്പോഴും സംഭവിക്കാറ്) മിണ്ടാതിരിക്കുകയും ചെയ്യും." ഫ്രാൻസിസ് ബേക്കൺ-
നോവം ഓർഗാനം എന്ന കൃതിയിൽ |
ഇനി ഗുരുത്വബലവും ഒരു കുഞ്ഞിന്റെ ഭാവിയും തമ്മിലുള്ള ബന്ധം എന്താണെന്നാലോചിച്ചുനോക്കൂ. ചന്ദ്രനും സൂര്യനും ഭൂമിയുടെ ഒരു വശത്തു വരുമ്പോൾ ആകർഷണം കൂടുകയും ജീവജാലങ്ങളിൽ ചില മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ ചന്ദ്രൻ ആ സ്ഥാനത്തു നിന്നു മാറിക്കഴിയുമ്പോൾ മാറ്റങ്ങളും ഇല്ലാതാകും. നമ്മുടെ ഭാവി എന്തൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്! നമ്മുടെ ഉൽപാദന രീതികൾ, രാജ്യത്തെ രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ, ജനതയുടെ വിദ്യാഭ്യാസ നിലവാരം ഇങ്ങനെ പലതുമല്ലേ അതിൽ പ്രധാനം?. സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ ഓരോ കൊല്ലവും പട്ടിണിമൂലവും പകർച്ചവ്യാധി മൂലവും (വസൂരി, മലമ്പനി, കോളറ) ലക്ഷക്കണക്കിനാളുകൾ മരിച്ചുകൊണ്ടിരുന്ന ഒരു രാജ്യമല്ലേ നമ്മുടേത്?. അത് നമ്മുടെ മോശം ഗ്രഹനില കൊണ്ടായിരുന്നോ.... ഇന്നതിനു മാറ്റം വന്നത് നമ്മുടെയെല്ലാം ഗ്രഹനില നന്നായിട്ടോ, അതോ നാം ശാസ്ത്രത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഷികോല്പാദനം വർധിപ്പിക്കുകയും ചികിത്സയും മരുന്നും ലഭ്യമാക്കുകയും ചെയ്തതുകൊണ്ടോ? എന്തു കൊണ്ടാണ് തെക്കൻ ഏഷ്യയിലേയും (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ) ആഫ്രിക്കയിലേയും ജനങ്ങൾക്ക് ഇന്നും ദുരിതദായകമായ ഗ്രഹനില മാത്രം കിട്ടുകയും യൂറോപ്പിലേയും, അമേരിക്കയിലെയും, ജപ്പാനിലെയും ജനങ്ങൾക്ക് സുഭിക്ഷതയുടെ ഗ്രഹനില ലഭിക്കു