താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/175

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് ഇതു വിവേചനമല്ലേ?

"ലഗ്നാദ്യയാരിഗതയോഗ്ഗശി..."

എന്നുതുടങ്ങുന്ന വരാഹന്റെ ശ്ലോകം അനുസരിച്ച് (ബൃ. ജാ. 21,3) ലഗ്നത്തിൽ നിന്ന് പന്ത്രണ്ടിൽ ചന്ദ്രനും ആറിൽ സൂര്യനും നിന്നാൽ അപ്പോൾ ജനിക്കുന്നവനും ഭാര്യക്കും ഓരോ കണ്ണുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ (ആ സ്ത്രീ എന്തു പിഴച്ചു). ജീവകം എ-യുടെ കുറവു കൊണ്ട് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അന്ധരായി പിറക്കുന്ന ഒരു നാട്ടിൽ പഴി പറഞ്ഞു നമുക്കു തടിതപ്പാം.

"നക്ഷത്ര ഗണിതം പോലുള്ള അസംബന്ധ വിദ്യകളിലൂടെ ജീവിത മാർഗം കണ്ടെത്തുന്നവരെ നാം ഒഴിവാക്കണം"

ശ്രീബുദ്ധൻ


വിനയ പീടക

അതിനു ജ്യോത്സ്യനൊരു മറുപടിയുണ്ട്. മുജ്ജന്മ കർമ്മഫലം. കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപകർമ്മങ്ങളുടെ ഫലമായാണ് ഈ ജന്മത്തിൽ ദോ‍ഷജാതകം കിട്ടുന്നത്. മുജ്ജന്മമെന്ന ആശയം നമുക്ക് വാദത്തിനു വേണ്ടി അംഗീകരിക്കുക. എന്നാലും അതൊരു ന്യായമാകുമോ? ജ്യോത്സ്യന്മാർ ഗ്രഹനില നോക്കിയാണല്ലോ ഭാവിയിലെ നമ്മുടെ കർമ്മങ്ങൾ (നമ്മൾ മോഷ്ടിക്കുമോ, കൊലപാതകം ചെയ്യുമോ,സന്യാസം വരിക്കുമോ എന്നൊക്കെ) പറഞ്ഞുതരാറ്. എങ്കിൽ കഴിഞ്ഞ ജന്മത്തിൽ എന്തുകൊണ്ട് പാപകർമങ്ങൾ ചെയ്യേണ്ടിവന്നു?. ആ ജന്മത്തിലെ ഗ്രഹനില മോശമായതു കൊണ്ടല്ലേ. ആ ഗ്രഹനിലക്ക് കാരണം അതിനു മുമ്പത്തെ ജന്മത്തിലെ കർമ്മങ്ങളും ഇങ്ങനെ പിന്നോട്ടുപോയാൽ, ഒന്നാമത്തെ ജന്മത്തിലെ ഗ്രഹനില മോശമായതു കൊണ്ടാണ് ആ ജന്മത്തിലെ കർമങ്ങളും പിൽക്കാലജന്മങ്ങളും മോശമായത് എന്നുവരും. ആരാണ്, എന്തടിസ്ഥാനത്തിലാണ്, ഒന്നാം ജന്മത്തിലെ ഗ്രഹനില അങ്ങനെയാക്കിയത്? മറ്റു ചില കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ടാണ് നല്ല ഗ്രഹനില കൊടുത്തത്? ചുരുക്കത്തിൽ, ദീർഘകാലത്തിൽ ഗൂഢാലോചന നടത്തുന്ന, കുഞ്ഞുങ്ങൾക്കെതിരെ വിവേചനം കാണിക്കുന്ന, ഒരു ദൈവത്തെയാണ് ജ്യോത്സ്യം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു നല്ല ദൈവവിശ്വാസിക്ക് ജ്യോതിഷവിശ്വാസി കൂടിയാകാൻ കഴിയില്ല എന്നർഥം. കർമഫലം എന്ന ചതിക്കുഴിയിൽ ദൈവത്തെയും വീഴ്ത്തിയിരിക്കുന്നു ജ്യോത്സ്യൻ .

?ജ്യോത്സ്യന്മാർ പറയുന്നത് ഭാരതീയ ജ്യോതിഷമാണ് പാശ്ചാത്യജ്യോതിഷത്തെ അപേക്ഷിച്ച് ഫലപ്രവചനത്തിൽ മികച്ചു നിൽക്കുന്നത് എന്നാണ്. ജ്യോതിഷത്തെ എതിർക്കുന്നവർ നമ്മുടെ പൈതൃകത്തെ അവമതിക്കുകയാണ് എന്നും അവർക്കഭിപ്രായമുണ്ട് ഇതിനോട് എന്താണ് പ്രതികരണം?

ഭാരതീയ ജ്യോതിഷവും പാശ്ചാത്യജ്യോതിഷവും തമ്മിലുള്ള പ്രധാന വ്യത്യാസം നമ്മൾ ഫലപ്രവചനത്തിന് ചന്ദ്രലഗ്നത്തെയും നക്ഷത്രങ്ങളെയും വളരെ പ്രധാനമായെടുക്കുമ്പോൾ അവർ സൗരരാശികൾക്കും അതിലെ ഗ്രഹസ്ഥാനങ്ങൾക്കുമാണ് ഫലപ്രവചനത്തിൽ പ്രാധാന്യം കൽപിക്കുന്നത് എന്നതാണ്. നമ്മൾ ഭാവി പ്രവചിക്കാൻ ഏറെ ശ്രദ്ധ കാണിക്കുമ്പോൾ അവർ ജാതകന്റെ സ്വഭാവം ഗ്രഹനില വെച്ച് നിർണയിക്കുന്നതിലാണ് ഊന്നുന്നത്. ഇക്കാരണങ്ങളാൽ അവരുടെ ജ്യോതിഷ നിയമങ്ങൾ താരതമേന ലളിതവും നമ്മുടേത് കൂടുതൽ സങ്കീർണവുമാണ്. രണ്ടായാലും, പ്രവചനങ്ങൾക്ക് ജ്യോത്സ്യന്റെ ‘ബുദ്ധിപരമായ