തിരുവാതിരയും കേട്ടയും (ജ്യേഷ്ഠ) ചുവന്ന ഭീമന്മാർ (Red giants) ആണ്. ഏതു സമയത്തും സൂപ്പർ നോവകളായി പൊട്ടിത്തെറിക്കാം. അങ്ങനെ പൊട്ടിത്തെറിച്ചാലും ആ ജന്മനക്ഷത്രങ്ങളിൽ പിറന്നവർക്ക് ഒന്നും സംഭവിക്കില്ല.) |
ഗ്രഹസ്ഫുടം നിർണയിക്കുന്നതിൽ കഷ്ടിച്ച് ഒരു നാഴികയുടെ കൃത്യതയേ ജ്യോതിഷത്തിൽ ഉണ്ടായിരുന്നുള്ളൂ (ഏറ്റവും വേഗമേറിയ ചന്ദ്രനു പോലും ഒരു നാഴിക കൊണ്ട് ¼ ഡിഗ്രിയിൽ താഴെയേ സ്ഥാനമാറ്റമുണ്ടാകൂ.) ഇരട്ട പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജാതകത്തിൽ ഒരേ ഗ്രഹനിലയായിരിക്കും എന്നർഥം. ജനിതക കാരണങ്ങളാൽ രൂപത്തിലും സ്വഭാവത്തിലും സാമ്യമുണ്ടായിരിക്കുമെന്നല്ലാതെ ജീവിതാനുഭവങ്ങൾ - രോഗബാധ, വൈവാഹിക ജീവിതം, അപകടങ്ങൾ, മരണം തുടങ്ങിയവയെല്ലാം - രണ്ടുപേർക്കും വ്യത്യസ്തമായിരിക്കുമെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ജ്യോതിഷം ശരിയാണെങ്കിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലല്ലോ?) |
?ജ്യോതിഷം ഇന്ത്യക്കുമുമ്പേ ഇറാക്കിലും ഗ്രീസിലും റോമിലുമൊക്കെയാണ് വ്യാപരിച്ചതെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം അത് ഇത്ര ആഴത്തിൽ വേരൂന്നിനിൽക്കുന്നു?
ബറോസസും കൂട്ടരും കാൽദിയൻ ജാലവിദ്യ ഗ്രീസിലും പിന്നീട് റോമിലും എത്തിച്ച ശേഷം അത് യൂറോപ്പിനെയാകെ കീഴടക്കിയിരുന്നു. ഗാർഗനും പരാശരനും മറ്റുമാണ് അതിനെ ഇന്ത്യൻ മണ്ണിൽ പറിച്ചുനട്ടത് (ക്രിസ്തുവിനു തൊട്ടുമുമ്പും പിമ്പുമുള്ള നൂറ്റാണ്ടുകളിൽ). ജ്യോതിഷത്തിന്റെ ഭാഷയിൽ പോലും ഗ്രീക്കു സ്വാധീനം വ്യക്തമാണ്. വരാഹമിഹിരന്റെ കാലമായപ്പോഴേക്കും അത് ഇന്ത്യയിൽ വേരുറച്ചുകഴിഞ്ഞിരുന്നു. ചുരുക്കത്തിൽ രണ്ടായിരം വർഷത്തിൽ ചുവടെ മാത്രം പ്രായമേ ഇന്ത്യൻ ഫലഭാഗത്തിനുള്ളൂ. പക്ഷേ, അതിന്റെ വേരുകൾ ഇവിടെയാണ് കൂടുതൽ ആഴത്തിൽ ഓടിയത്. നമ്മൾ മാത്രമേ വ്യക്തികളുടെ ഭാവി പ്രവചിക്കാനും വിവാഹബന്ധങ്ങൾ നിശ്ചയിക്കാനും അതുപയോഗിക്കുന്നുള്ളൂ (നേപ്പാൾ, ശ്രീലങ്ക, മാലി തുടങ്ങിയ ചില ചെറു പ്രദേശങ്ങളും). യൂറോപ്പിൽ പത്രമാസികകൾ വാരഫലം പ്രസിദ്ധീകരിക്കാറുണ്ട്. ആളുകൾ അത് രസിച്ചു വായിച്ചശേഷം മറന്നുകളയാറുമുണ്ട്. ഒരു കച്ചവടമോ വ്യവസായമോ തുടങ്ങുമ്പോഴും യാത്ര പുറപ്പെടുമ്പോഴും അവർ അതു പരിഗണിക്കാറില്ല. ശകുനവും രാഹുകാലവും അവർക്കില്ല. വിവാഹത്തിനു ജാതകം നോട്ടവുമില്ല. ഇറാക്കിലും മറ്റു ഇസ്ലാംമത രാജ്യങ്ങളിലും ജ്യോത്സ്യം മതപരമായി തന്നെ നിഷിദ്ധമാണ്. യൂറോപ്പിൽ കോപ്പർനിക്കസും ഗലീലിയോയും തുടക്കം കുറിച്ച ശാസ്ത്രവിപ്ലവമാണ് ജ്യോതിഷത്തിന്റെ അടിവേരറുത്തത്. ഇന്ത്യയിൽ അത് എളുപ്പമല്ല. എന്തുകൊണ്ടെന്നു നോക്കാം.
യൂറോപ്പിൽ ജ്യോത്സ്യത്തിന്റെ സംരക്ഷകരായി ജ്യോത്സ്യന്മാർ തന്നെയേ ഉണ്ടായിരുന്നുള്ളു. ജ്യോതിഷം കൊണ്ട് വയറ്റുപ്പിഴപ്പു നടത്തുന്ന മറ്റു വിഭാഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയിൽ അതായിരുന്നില്ല സ്ഥിതി. ഇവിടെ ജ്യോത്സ്യത്തിന്റെ സംരക്ഷകരായി ശക്തരായ മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരുന്നു: ഒന്ന്, ജ്യോത്സ്യന്മാരുടെ ഒരു വലിയ ഗണം. രണ്ട്, അവർ നിർദേശിക്കുന്ന പരിഹാരകർമങ്ങളുടെ പ്രതിഫലവും ദാനധർമങ്ങളും പറ്റി സമ്പത്തു നേടുന്ന പുരോഹിതരും ക്ഷേത്രാധികാരികളും. മൂന്ന്, ജാതി വ്യവസ്ഥ നിലനിർത്തുന്നതിൽ സ്ഥാപിത താൽപര്യമുള്ള ഉയർന്ന ജാതിക്കാർ. ഇന്ത്യയിൽ ജ്യോതിഷത്തെ തൊട്ടുകളിച്ചാൽ ഈ മൂന്നുകൂട്ടരും പടവാളുയർത്തുന്നതു കാണാം.
ഇന്ത്യൻ വർണാശ്രമവ്യവസ്ഥയ്ക്ക് വിശ്വാസത്തിന്റെയും തത്വ