താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/189

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പകുതി പന്നിയുടെ രൂപമുള്ള മനുഷ്യരെ അവർ കാണുമ്പോൾ

ശബ്ദഘോഷങ്ങൾ, മോദനങ്ങൾ, ആകാശത്ത് വൻ യുദ്ധങ്ങൾ

ക്രൂരജന്തുക്കൾ സംസാരിക്കുന്നതവർ കേൾക്കും"

ജ്യോതിഷത്തിലെ വലിയ തമാശകളിൽ ഒന്നാണ് വിഷുഫലം. എല്ലാ വർഷവും മേടമാസമായാൽ അടുത്ത ഒരു വർഷത്തേക്കുള്ള വിഷുഫല പ്രവചനമുണ്ടാകും. ഈ വർഷം ലോകത്തിൽ/ ഇന്ത്യയിൽ ഭൂമി കുലുങ്ങുവാനുള്ള സാധ്യത ഏറുമെന്നോ, അഗ്നി പർവ്വത സ്ഫോടനങ്ങൾ നടക്കുമെന്നോ ഇടിമിന്നൽ മുലമുള്ള കെടുതികൾ അധികരിക്കുമെന്നോ വരൾച്ചയും വിളനാശവും ഉണ്ടാകുമെന്നോ ഒക്കെയാവും പ്രവചനങ്ങൾ. മിക്ക കൊല്ലങ്ങളിലും, വാചക ഘടനയിലെ ചില വ്യത്യാസങ്ങളോടെ, ഇതൊക്കെ ആവർത്തിക്കുന്നതും കാണാം. ഇതിൽ പലതും ഫലിക്കാറുമുണ്ട്, കാരണം ലോകത്തെവിടെയെങ്കിലും എല്ലാ വർഷവും ഭൂകമ്പങ്ങളും അഗ്നി പർവ്വത സ്ഫോടനങ്ങളും നടക്കാതിരിക്കില്ല. എവിടെയെങ്കിലും വരൾച്ചയോ വെള്ളപ്പൊക്കമോ വിള നാശമോ സംഭവിക്കാതിരിക്കില്ല. ഇടിമിന്നൽ കുറച്ചെങ്കിലും നാശം വിതക്കാതിരിക്കില്ല. ഇനി, ഇതിലേതെങ്കിലും സംഭവിക്കാതെ പോയാലും ആരും ജ്യോത്സ്യനെ കയ്യേറ്റം ചെയ്യാനോ, അയാൾക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസുകൊടുക്കാനോ പോകാറുമില്ല.

എറികാ ചിതാം എന്ന വിഖ്യാതാവിന്റെ വിശദീകരണമിതാണ്. 'രാത്രിയിലെ സൂര്യൻ' ബോംബ് സ്ഫോടനമോ സർച്ച് ലൈറ്റോ ആകാം, 'പകുതി പന്നിയുടെ രൂപമുള്ള മനുഷ്യൻ' ഗ്യാസ് മാസ്കും ഗോഗിളും ധരിച്ച പൈലറ്റ് ആണ്. 'മൃഗം സംസാരിക്കുന്നത്' റേഡിയോയെ ഉദ്ദേശിച്ചാവാം ഒരു ആകാശക്രമണമാണ് സൂചിപ്പിക്കുന്നതത്രേ നോക്കൂ, വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പ് ആകാശയുദ്ധത്തെക്കുറിച്ച് നോസ്ത്രദാമസ് പ്രവചിച്ചിരിക്കുന്നു.

ഇനി ഒമ്പതാംശതകത്തിൽ 36-ാം അധ്യായം നോക്കൂ,

"ഒരു യുവാവിന്റെ കൈകൊണ്ട് വലിയ രാജാവ് പിടിക്കപ്പെടുന്നു

ഈസ്റ്ററിനകലെയല്ലാതെ, ആകെ ബഹളം, കത്തിയുടെ സ്ഥിതി

എന്നേക്കുമായി പിടിക്കപ്പെട്ടവൻ;

മിന്നൽപ്പിണറുകൾ നേർമുകളിൽ നിന്ന് വീഴുന്നകാലം

മൂന്നു സഹോദരന്മാർക്കും മുറിവേൽക്കും കൊല്ലപ്പെടും"

കെന്നഡിമാരുടെ മരണമാണ് സൂചിപ്പിക്കുന്നത് എന്നുപറഞ്ഞാൽ നിഷേധിക്കാൻ ആർക്കാകും?

ഇത്തരം പ്രവചനങ്ങൾ ഇനിയുമെത്രയോ ഉണ്ട്. "രാജാവിന്റെ മുഖം സ്വന്തം രക്തത്തിൽ നീന്തി നടക്കും, തേനുംപാലും പുരട്ടിയ തിരുമുഖം തറയിലുരുളും" എന്നുപറഞ്ഞിരിക്കുന്നത് നെപ്പോളിയനെക്കുറിച്ചാണെന്ന് ഭക്തർ പറഞ്ഞാൽ അല്ലെന്ന് എങ്ങനെ പറയാൻപറ്റും? (നേപ്പാൾ രാജാവിനെക്കുറിച്ചോ ഇന്ദിരാഗാന്ധിയെക്കുറിച്ചോ ആണെന്നു പറഞ്ഞാലും അങ്ങനെ തന്നെ) ഇതുപോലെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ധാരാളം പ്രവചനങ്ങൾക്കു പുറമെ കൂടുതൽ കൃത്യതയുള്ള ചില പ്രവചനങ്ങളും ശതകങ്ങളിൽ കാണാം. ഉദാ 1567-ൽ തന്റെ മരണം സംഭവിക്കും, 1607-ൽ ജ്യോത്സ്യം നിരോധിക്കപ്പെടും, പക്ഷേ ഇവയൊന്നും (സ്വന്തം മരണം പോലും)