നിരവധി ഫലകങ്ങൾ (Clay tablets) ബാബിലോണിയയിൽ നിന്ന് പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ഓടും ഇഷ്ടികയുംപോലെ ഉറപ്പുള്ള രേഖകൾ. ഹൈറോഗ്ലിഫിക്സ് ചിത്രലിപികളിലുള്ള ലിഖിതങ്ങളും ഇക്കൂട്ടത്തിൽ ധാരാളമുണ്ട്. നിനവേ നഗരത്തിൽ നിന്നുമാത്രം 2500-ഓളം ഫലകങ്ങൾ ലയാർഡ്, റസ്സാം എന്നീ പുരാവസ്തു ഗവേഷകർ ചേർന്ന് കണ്ടെടുക്കുകയുണ്ടായി. ഏറെയും ക്രി. മു. ഏഴാം നൂറ്റാണ്ടിൽ അസ്സീറിയ ഭരി
കളിമൺ ഫലകങ്ങളിൽ കണ്ട പ്രളയകഥ
ഏഷ്യൻ പുരാണങ്ങളിലെല്ലാം ഒരു പ്രളയകഥയുണ്ട്. മഹാവിഷ്ണുവിന്റെ മത്സ്യാവതാരകഥയും ബൈബിളിലെ നോഹയുടെ പെട്ടക കഥയും ബാബിലോണിയരുടെ ഗിൽഗാമിഷിലെ പ്രളയ കഥയും തമ്മിൽ വലിയ സാധർമ്യങ്ങളുണ്ട്. ലോകത്തിൽ ഏറ്റവും പുരാതനമായ കഥാഖ്യാനങ്ങളിലൊന്നാണ് ഗിൽഗാമിഷ് എന്നു കരുതപ്പെടുന്നു. നിനവേയിൽ നിന്ന് കിട്ടിയ കളിമൺ ഫലകങ്ങളിൽ 12 ഫലകങ്ങളിലായി ഈ കഥ ആഖ്യാനം ചെയ്തിരിക്കുന്നു. ഗിൽഗാമിഷ് എന്ന യാത്രികന്റെ യാത്രാനുഭവങ്ങളാണതിലെ ഉള്ളടക്കം 11-ാം ഫലകത്തിലാണ് പ്രളയകഥ പറയുന്നത്. ഗിൽഗാമിഷ് എന്നയാൾ നിത്യജീവൻ ലഭിക്കുന്നതിനു വേണ്ടി തന്റെ പൂർവ്വികനായ ഉത്-നാപിഷ്ടിമിനെ തേടി ദീർഘവും ആപൽക്കരവുമായ ഒരു യാത്ര ആരംഭിക്കുന്നു. നിത്യജീവന്റെ രഹസ്യം ദൈവങ്ങൾ നൽകിയിട്ടുള്ളത് ഉത്-നാപിഷ്ടിമിനാണ്. ഒരു ദ്വീപിൽ ചെന്ന് ഗിൽഗാമിഷ് തന്റെ പൂർവ്വികനെ കണ്ടുപിടിക്കുകയും രഹസ്യം ചോദിക്കുകയും ചെയ്യുന്നു. ഉത്-നാപിഷ്ടിം ഗിൽഗാമിഷിനോട് പറയുന്നതാണ് പ്രളയകഥ. ബെൽ (ഭൂമി) ദേവൻ ഭുമിയിൽ പ്രളയം വരുത്താൻ പോകുന്നു എന്നും ഉത്-നാപിഷ്ടിം സ്വന്തം വീടു പൊളിച്ച് ഒരു കപ്പൽ പണിത് ജീവനുള്ള എല്ലാറ്റിന്റെയും വിത്ത് അതിൽ കയറ്റണമെന്നും പാതാളത്തിന്റെ ദേവനായ ഇയാ ഉപദേശിച്ചു. അയാൾ അപ്രകാരം ചെയ്തു. 7 ദിവസം ഇടമുറിയാതെ മഴ പെയ്തു. മഴ തോർന്നപ്പോൾ കപ്പൽ നിസിർ പർവ്വതത്തിനു മേൽ ഉറച്ചിരുന്നു. പ്രളയ സ്ഥിതി മനസ്സിലാക്കാൻ ഉത്-നാപിഷ്ടിം ആദ്യം ഒരു പ്രാവിനെയും പിന്നെ മീവൽപക്ഷിയേയും അയയ്ക്കുന്നു. അത് തിരിച്ചുവന്നില്ല. അതിനു ഭക്ഷണം കണ്ടെത്താൻ കഴിഞ്ഞു എന്നും അതുകൊണ്ട് പ്രളയം കഴിഞ്ഞു എന്നും മനസ്സിലായി ഉത്-നാപിഷ്ടിമും കുടുംബവും പുറത്തിറങ്ങി. കുന്തിരിക്കം പുകച്ചും ബലികളർപ്പിച്ചും ദൈവങ്ങളെ സ്തുതിച്ചു. "സുഖമാസ്വദിച്ചുകൊണ്ട് ദൈവങ്ങൾ പാറ്റകളെപ്പോലെ ചുറ്റും കൂടി' എന്ന് ‘ഗിൽഗാമിഷ് കഥ' പറയുന്നു. (ദൈവങ്ങൾ എന്നതു മാറ്റി യഹോവ എന്നാക്കിയാൽ ബൈബിൾ കഥയായി) |