താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/20

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചിരുന്ന അസൂർ ബാനിപാലിന്റെ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ്കിട്ടിയത്.

നിഴൽ ഘടികാരം കുത്തനെ നിർത്തിയ ഒരു വടിയുടെ നിഴലിന്റെ നീളം അളന്നാണ് ആദ്യകാലത്ത് സമയം കണക്കാക്കിയിരുന്നത്.
പിൽക്കാലത്ത് ഭിത്തികളിൽ തൂക്കിയിടാവുന്ന നിഴൽ ഘടികാരങ്ങൾ നിലവിൽ വന്നു.
രാത്രിയിൽ സമയമളക്കാൻ നിഴൽ ഘടികാരങ്ങൾക്കു കഴിയാത്തതു കൊണ്ട് മനുഷ്യൻ ജലഘടികാരവും മണൽ ഘടികാരവും ആവിഷ്കരിച്ചു. ഒരു ജലഘടികാരത്തിന്റെ മാതൃക.

ചൈനയിൽനിന്ന് കളിമൺ ഫലകങ്ങൾക്കു പുറമെ മൃഗങ്ങളുടെ എല്ലുകളിലും ആദ്യകാല രേഖകൾ ലഭ്യമാണ്. എല്ലുകളിലാവുമ്പോൾ ചുട്ടെടുത്തു സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നു മാത്രമല്ല കൂടുതൽ ഈടു നിൽക്കുകയും ചെയ്യും. ഇന്ത്യ, ഈജിപ്ത്, ഗ്രീസ് മുതലായ രാജ്യങ്ങളിൽനിന്നും ധാരാളം പിൽക്കാല രേഖകൾ കിട്ടിയിട്ടുണ്ട്. പനയോല, മൃഗങ്ങളുടേയും മരത്തിന്റെയും തൊലി, പാപ്പിറസ് ചെടിയുടെ ഇല (ഈജിപ്ത്) എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അക്കാലമായപ്പോഴേക്കും ചിത്രങ്ങളിൽ എഴുത്തിനു പ്രാധാന്യം കൈവന്നിരുന്നതായും കാണാം.


1.3 ജ്യോതിഷം സമയമളക്കാൻ

സമയത്തെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ ആദ്യം മുതൽക്കേ ആകാശവുമായി ബന്ധപ്പെട്ടാണ് വളർന്നുവന്നത്. സൂര്യോദയം മുതൽ സൂര്യോദയം വരെയുള്ള സമയമായിരുന്നു പണ്ടുകാലത്ത് ഒരു ദിവസമായി കണക്കാക്കിയിരുന്നത്. ഏറെക്കാലത്തിനു ശേഷം അത് അർധരാത്രി മുതൽ അർധരാത്രി വരെ എന്നായി. രണ്ടായാലും ദിവസത്തെ 24 മണിക്കൂറും മണിക്കൂറിനെ 60 മിനുട്ടും മിനുട്ടിനെ അറുപത് സെക്കന്റും ആയി വിഭജിക്കുന്ന രീതി പൊതുവേ അംഗീകരിക്കപ്പെട്ടു. ഈജിപ്തിലാണ് ഈ രീതി ആദ്യം ഉത്ഭവിച്ചതെന്നാണ് സൂചന. അവിടുന്ന് ചുറ്റുപാടുമുള്ള രാജ്യങ്ങളിലേക്കും ഗ്രീസിലേക്കും അതുവഴി യൂറോപ്പിലാകെയും അതു വ്യാപിച്ചു.

ഭാരതീയർ ദിവസത്തെ അറുപത് നാഴികയും നാഴികയെ 60 വിനാഴികയുമായി വിഭജിച്ചു. സമയത്തിന്റെ മറ്റു രീതികളിലുള്ള വിഭജനവും ഭാരതത്തിൽ നിലനിന്നിരുന്നു. പിൽക്കാലത്ത് ഗ്രീസുമായി സമ്പർക്കമുണ്ടായപ്പോൾ അവരുടെ സമയവിഭജന രീതി ഇവിടെയും പ്രചാരം നേടി. മണിക്കൂറിന് ഹോര (Hour എന്നതിന്റെ തൽഭവ രൂപം) എന്നാണ് ഭാരതീയർ പരഞ്ഞിരുന്നത്. ഫലഭാഗ ജ്യോതിഷം പിന്നീട് ഹോരശാസ്ത്രം എന്നും അറിയപ്പെട്ടു.

ആദ്യകാലത്ത് സമയമളക്കാൻ ഏറ്റവുമധികം ആശ്രയിച്ചത് നിഴൽ ഘടികാരങ്ങളെയാണ്. ജലഘടികാരങ്ങളും മണൽ ഘടികാരങ്ങളും മറ്റും പിന്നീട് നിലവിൽ വന്നുവെങ്കിലും കൈകാര്യം ചെയ്യാനുള്ള വിഷമം കാരണം അവ അത്രയൊന്നും വ്യാപകമായില്ല. എങ്കിലും, രാത്രികാലത്തും സമയം നൽകുമെന്നതിനാൽ രാജകൊട്ടാരങ്ങളിലും വലിയ ക്ഷേത്രങ്ങളിലും അവ സ്ഥാപിക്കപ്പെട്ടു. അപ്പോഴും സാധാരണക്കാർക്ക് രാത്രിയിൽ സമയമറി