താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/26

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേർന്നായതുകൊണ്ട് മൂടൽമഞ്ഞും മരുഭൂമിയിലെ പൊടിക്കാറ്റും അതിനെ വേഗം മറച്ചുകളയും. കുന്നുകളും വലിയ മരങ്ങളും ധ്രുവനെ കാണാൻ തടസ്സമാണ്. അതുകൊണ്ട് കുറച്ചുകൂടി ഉയരത്തിലുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയേ പറ്റൂ എന്നു വന്നു. വടക്കേ ആകാശത്തിൽത്തന്നെ സപ്തർഷികൾ അതിനു യോജിച്ചതാണ്. ഏതാണ്ട് ഒരേ ശോഭയുള്ള 7 നക്ഷത്രങ്ങൾ ഒരു വലിയ സ്പൂൺ കണക്കെ നിൽക്കുന്നു. മരീചി, വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നീ മഹർഷിമാർ -

ദിക്കുകളും അന്ധവിശ്വാസങ്ങളും

ദിക്കുകളുമായി ബന്ധപ്പെട്ട നിരവധി അന്ധവിശ്വാസങ്ങൾ നമ്മുടെ ഇടയിലുണ്ട്. തെക്കോട്ടൂം പടിഞ്ഞാറോട്ടും ദർശനമായി വീടുവെക്കരുതെന്നാണ് 'ശാസ്ത്രവിധി' (ശാസ്ത്രമെന്നാൽ ശാസിക്കപ്പെട്ടത്. അഥവാ ജ്ഞാനികൾ പറഞ്ഞത് എന്നേ പണ്ട് അർഥമുള്ളൂ). പക്ഷേ, നമ്മുടെ ഈ ശാസ്ത്രമൊന്നും പാലിക്കാതെ വീടുവെക്കുന്ന മറ്റു രാജ്യക്കാർക്ക് ഒരു കുഴപ്പവും വന്നുകാണുന്നില്ല. ഇവിടെ പോലും നഗരങ്ങളിൽ ഈ നിയമം ആരുമിപ്പോൾ നോക്കാറില്ല. കാലൻ വരുന്നത് തെക്കു നിന്നാണെന്ന വിശ്വാസത്തിൽ പണ്ടുകാലത്ത് ചിലർ വീടിന്റെ തെക്കുവശത്ത് അധികം ജനലുകൾ വെച്ചിരുന്നില്ല. തല തെക്കോട്ടോ വടക്കോട്ടോ വെച്ചു കിടന്നുറങ്ങാൻ ഇപ്പോഴും മിക്കവർക്കും ഭയമാണ്. അതിനു ചില പുതിയ വിശദീകരണങ്ങൾ (ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ) നൽകാനുള്ള പാഴ്‌വേലയും കാണാം. ഭൂമിയുടെ കാന്തിക ക്ഷേത്രം തെക്കുവടക്കു ദിശയിലായതാണത്രേ കാരണം. എന്തായാലും, ഇതൊന്നുമറിയാതെ, ആയിരക്കണക്കിനാളുകൾ ലോകത്തിന്റെ പല ഭാഗത്തും തെക്കോട്ടും വടക്കോട്ടുമൊക്കെ തലവെച്ചുറങ്ങുന്നു. പ്രത്യേകിച്ചൊരു കുഴപ്പവും അവർക്ക് അനുഭവപ്പെടുന്നതായി കേട്ടിട്ടില്ല. മനുഷ്യനൊഴികെ മറ്റു ജീവികൾക്കാകട്ടെ ഇത്തരം ഒരു ശ്രദ്ധയും കാണാനുമില്ല.

മിക്ക രാജ്യക്കാർക്കും പണ്ടു നാലു ദിക്കുകളായിരുന്നു. പ്രധാനമെങ്കിൽ ഇന്ത്യക്കാർക്ക് 8 ദിക്കുകളും പ്രധാനമായിരുന്നു. ഈ ദിക്കുകൾക്കെല്ലാം ദിക്പാലന്മാരുമുണ്ട്. ദേവീഭാഗവതത്തിൽ അഷ്ടദിക്പതികളെ വിവരിക്കുന്നുണ്ട്. ബ്രഹ്മലോകത്തിന്റെ എട്ടു ഭാഗങ്ങളിലുമായി 2500 യോജന വീതം വിസ്‌തൃതിയിൽ ദിക്പതികളുടെ പുരികൾ സ്ഥിതിചെയ്യുന്നു. മഹാമേരുക്കളുടെ മുകളിലാണിവയെല്ലാം. മധ്യത്തിൽ ബ്രഹ്മാവിന്റെ മനോവതി എന്ന പുരിയും. പുരികൾ ഇവയൊക്കെയാണ്.

  1. കിഴക്ക് ഇന്ദ്രപുരിയായ അമരാവതി.
  2. തെക്കു കിഴക്ക് അഗ്നിയുടെ പുരിയായ തേജോവതി.
  3. തെക്ക് യമപുരിയായ സംയമനി.
  4. തെക്കു പടിഞ്ഞാറ് നിര്യതിപുരിയായ കൃഷ്ണാഞ്ജന.
  5. പടിഞ്ഞാറ് വരുണ പുരിയായ ശ്രദ്ധാവതി.
  6. വടക്കുപടിഞ്ഞാറ് വായുപുരിയായ ഗന്ധവതി.
  7. വടക്ക് കുബേരപുരിയായ മഹോദയം.
  8. വടക്കുകിഴക്ക് ശിവപുരിയായ യശോവതി.

അഷ്ടദിക്പാലകന്മാർക്കെല്ലാം നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങളുണ്ട്. ഭൂമിശാസ്ത്രം അറിഞ്ഞുകൂടാത്ത കാലത്താണ് ഇത്തരം വിശ്വാസങ്ങൾ ഉണ്ടായിവന്നത്. ഉരുണ്ട ഭൂമിയിൽ ഇതിനൊന്നും അർഥമില്ലെന്നു നമുക്കറിയാം. നമ്മൾ പടിഞ്ഞാറോട്ടുപോയാൽ ഒരു മേരുമുകളിലും എത്തില്ല. ശ്രദ്ധാവതി കാണില്ലെന്നു മാത്രമല്ല കടൽ കാണുകയും ചെയ്യും. തുടർന്നും സഞ്ചരിച്ചാൽ ഭൂമിയെ ചുറ്റി കിഴ