സൂക്ഷിക്കണം അതിനുരണ്ടു കാരണങ്ങളുണ്ട്.ഒന്ന് ഗ്രഹണസമയത്ത് ചന്ദ്രൻ സൂര്യന്റെ പ്രഭാമണ്ഡലത്തെ(നാം കാണുന്ന ജ്വലിക്കുന്ന ഭാഗം) മാത്രമേ മറയ്ക്കൂ. സൂര്യനു ചുറ്റും കൊറോണ എന്ന സൗരാന്തരീക്ഷമുണ്ട് അവിടെ നിന്ന് കുറേശ്ശെയാണെങ്കിലും അൾട്രാവയലറ്റ് രശ്മികൾ വരുന്നുണ്ട്. ഗ്രഹണസമയത്ത് വെളിച്ചം കുറയുമ്പോൾ നമ്മുടെ കണ്ണിന്റെ കൃഷ്ണ മണി വികസിക്കുകയും കൂടുതൽ പ്രകാശത്തെ കടത്തിവിടുകയും ചെയ്യും ഏറെ നേരം ഗ്രഹണം നോക്കി നിന്നാൽ ഈ അൾട്രാവയലറ്റ് കണ്ണിന്റെ റെറ്റിനയ്ക്ക് കേടുവരുത്തിയേക്കാം അൽപനേരം നോക്കിയതുകൊണ്ട് കുഴപ്പമുണ്ടാകില്ല.
രണ്ടാമത്തെ കാരണം ഇതാണ്. ഗ്രഹണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ചന്ദ്രബിംബത്തിന്റെ വക്ക് സൂര്യബിംബത്തിന്റെ വക്കിനു ചേർന്നായിരിക്കുമല്ലോ. ചന്ദ്രനിലെ ഗർത്തങ്ങളിലൊന്ന്ഈ വക്കിൽ ആയിരുന്നാൽ അതിലൂടെസൂര്യന്റെവെളിച്ചം പെട്ടെന്ന് കടന്നുവരും വജ്രമോതിരം (Diamond ring ) എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനിടക്ക് അമിതമായ അളവില് പ്രകാശം കടന്ന് റെറ്റിനയെ തകർക്കും. വളരെ ഹ്രസ്വമായ ഗ്രഹണ വേളകളിൽ ഈ അപകടം ഏറെയാണ്. ഇതൊന്നും വീട്ടിലിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ കാരണമല്ലെന്നോർക്കണം. ഗ്രഹണസമയത്ത് സൂര്യപ്രകാശം തടയപ്പെടുന്നതുമൂലം ചില രോഗാണുക്കൾ വല്ലാതെ പെരുകുമെന്നും അതുകൊണ്ടാണ് പുറത്തിറങ്ങുന്നത് വിലക്കുന്നതെന്നുമാണ് മറ്റൊരു വാദം. ഇതും ശുദ്ധ അസംബന്ധമാണ്. ഏതാനും സെക്കണ്ടോ മിനിട്ടോ സൂര്യപ്രകാശം തടയപ്പെടുമ്പോൾ (അതും ഏതാനും ചതുരശ്ര കിലോമീറ്ററിൽ മാത്രം) ഇങ്ങനെ വർദ്ധിക്കുന്ന രോഗാണുക്കൾ സാധാരണ രാത്രികളിൽ ഭൂമിയുടെ ഒരു പകുതി മുഴുവൻ ഇരുട്ടിലായിരിക്കുമ്പോൾ എത്രമാത്രം വർദ്ധിക്കേണ്ടതാണ്. |
താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/48
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു