നല്ല വിശാഖം നാൾക്കിഹ കേൾക്കുക
മകരേ നാഴികയഞ്ചും ചെല്ലും.
ഇമ്പമൊടനിഴമതോടിവരുമ്പോൾ
കുംഭത്തേലരനാഴിക ചെല്ലും.
കേട്ടാലും തവ തൃക്കേട്ടക്കിഹ
കുംഭം രാശിയിലൊന്നേകാലാം.
മുഴുവൻ കുംഭം മൂലം നാളിനു
കഴിവാൻ നാഴിക പാദം പോരാ.
പൂരാടം വന്നുച്ചയതാമ്പോൾ
മീനം രാശിയിലൊന്നേകാലാം.
ഉത്രാടം വന്നുച്ചയതാമ്പോൾ
തത്രഹി നാഴിക മൂന്നര ചെല്ലും.
- ↑ അളി = വൃശ്ചികം
ചേർന്ന ഇരട്ടയെന്നർഥം. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. ധനുസ്സു ധരിച്ച ഒരു പുരുഷന്റെ അരയ്ക്കു കീഴ്ഭാഗം കുതിരയുടെ ആകൃതിയുള്ളതാണ് ധനുരാശി. മകരമെന്നാൽ മുതലയാണ്. അതിന്റെ മുഖം മാനിന്റെയാണ്. തുലാം രാശി തുലാസ്സു ധരിച്ചു നിൽക്കുന്ന ഒരു പുരുഷന്റെതാണ്. കന്നിരാശിയുടെ ആകൃതി ഒരു കന്യകയുടെതാണ്. അവൾ ഒരു കയ്യിൽ സസ്യം (നെന്മണി) മറ്റെകയ്യിൽ തീയുമായി ഒരു വള്ളത്തിലിരിക്കുന്നു. മറ്റുള്ള രാശികൾ അവയുടെ പേരിനു തുല്യമായ ആകൃതിയുള്ളവയാണ്. മേഷം (മേടം) ആട്, വൃഷഭം (എടവം) കാള, (കർക്കടകം) ഞണ്ട്, സിംഹം (ചിങ്ങം), വൃശ്ചികം തേള്
|
ഇതേ കാര്യം കടപയാദിയിൽ വരരുചി ചുരുക്കിപ്പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
പ്രിയോഗ്നിർ ബലാനാം പ്രിയായാ നനാരി
ഗുരുശ്രീ നനാഗഃ പുരോഗോ നമാർഗ്ഗഃ
നടോവാ നഗോവാ പുനർമേ പ്രിയേശ
പുനസ്തേ ഖരാർത്തിർ നമസ്തേ പ്രിയോസൗ
നവാസാ പ്രനിന്ദാ ബലേഹാ കണാദി
പ്രിയോബ്ധിർ നമേധാ പ്രനിന്യേ പടാന്യേ.
ഹരേർ ഭാൽ ക്രമാൽ എന്നു പിന്നീട് വരരുചി പറയുന്നതു കൊണ്ട് വിഷ്ണുവിന്റെ നക്ഷത്രമായ തിരുവോണം മുതൽ നക്ഷത്ര ക്രമം തുടങ്ങുന്നു എന്നു കരുതണം. അപ്പോൾ, പ്രിയോഗ്നി = ര,യ,ന (കൂട്ടക്ഷരങ്ങളിൽ രണ്ടാമക്ഷരം ആണ് എടുക്കുക) = 2,1,0 തിരിച്ചിട്ട് എണ്ണിയാൽ 012. അതായത് 1 നാഴികയും 2 കാൽ നാഴികയും. തിരുവോണം ഉച്ചിയിലെത്തുമ്പോൾ മേടം 1 ½ നാഴിക ഉദിച്ചിരിക്കും എന്നു തന്നെ അർഥം. ബലാനാം = 330. അതായത് 033 = 3 ¾ നാഴിക. അവിട്ടം ഉച്ചിയിലെത്തുമ്പോൾ മേടം 3 ¾ നാഴിക ഉദിച്ചിരിക്കും. ഇതുപോലെ മറ്റുള്ളവയും.
ഇടവം 8-ാം തീയ്യതി രാത്രി 2 മണിക്ക് ഒരു കുഞ്ഞ് പിറക്കുന്നു എന്നിരിക്കട്ടെ. അതിന്റെ ജന്മലഗ്നം ഏതായിരിക്കും? അപ്പോൾ ഉച്ചിയിൽ ഏതു നക്ഷത്രമായിരിക്കും? കാണാൻ ഒരു പ്രയാസവുമില്ല. അന്ന് സൂര്യോദയം 6.08നാണ്. അതായത് 6.08ന് ഇടവം രാശി ഏകദേശം ¼ ഭാഗം ഉദിച്ചിരിക്കും. (8-ാംനു ആയതുകൊണ്ട്). അതിനും ഏകദേശം 4 മണിക്കൂർ മുമ്പാണല്ലോ ജനനം. അതുകൊണ്ട് ലഗ്നം മീനം ആണ്. മീനം ¼ ഭാഗത്തോളം ഉദിച്ചിരിക്കും (1 ½ നാഴിക). നക്ഷത്രപ്പാന പ്രകാരം ഉച്ചിയിൽ പൂരാടമായിരിക്കും.