ഗ്രഹം | ജോതിഷത്തിലെ പേര് | ഗ്രഹനിലയിലെ സൂചകം | രാശിചക്രത്തിൽ ഒന്നുചുറ്റാൻ വേണ്ടുന്ന സമയം | ഒരു രാശിയിൽ ഉള്ള കാലം(ഏകദേശം) |
---|---|---|---|---|
ചന്ദ്രൻ | ചന്ദ്രൻ | ച | 27.32 ദിവസം | 2¼ ദിവസം |
സൂര്യൻ | രവി | ര | 1 കൊല്ലം | 1മാസം |
ബുധൻ | ബുധൻ | ബു | 1 കൊല്ലം(ഏകദേശം) | 1 മാസം |
ശുക്രൻ | ശുക്രൻ | ശു | 1 കൊല്ലം | 1 മാസം |
ചൊവ്വ | കുജൻ | കു | 1½ കൊല്ലം | 1½ മാസം |
വ്യാഴം | ഗുരു, ബൃഹസ്പതി | ഗു | 12 കൊല്ലം | 1 കൊല്ലം |
രാഹു | സർപ്പം | സ | 18 കൊല്ലം | 1½ കൊല്ലം |
കേതു | ശിഖി | ശി | 18 കൊല്ലം | 1½ കൊല്ലം |
ശനി | മന്ദൻ | മ | 29½ കൊല്ലം | 2½ കൊല്ലം |
പ്രാചീനർക്കു ഭൂമി 'അചലാ, സ്ഥിരാ, വിശ്വംഭരാ' ആണ്. അചലയായ ഭൂമിയെ സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ വലം വെക്കുകയാണ്. ഒപ്പം ഗ്രഹങ്ങൾ നക്ഷത്രങ്ങൾക്കിടയിലൂടെ എതിർദിശയിൽ (പടിഞ്ഞാറുനിന്നു കിഴക്കോട്ട്) സഞ്ചരിക്കുകയും ചെയ്യുന്നു. (അവർക്ക് സൂര്യനും ചന്ദ്രനും കൂടി ഗ്രഹങ്ങളായിരുന്നു). |
ആകാശക്ലോക്കിലെ 9 സൂചകളിൽ 3 എണ്ണം നാം തത്ക്കാലം പരിഗണിക്കുന്നില്ല. ബുധൻ, ശുക്രൻ ഇവ സുര്യന്റെ സമീപത്ത് ആയതുകൊണ്ട് അവയുടെ സഞ്ചാരകാലം സൂര്യന്റേതിന് തുല്യമാണ്. പ്രായം ഗണിക്കുന്നതിന് അവയെക്കൊണ്ട് പ്രയോജനമില്ല. രാഹുവും കേതുവും എപ്പോഴും ഭൂമിക്ക് ഇരുവശവും നേർക്കുനേരെയായിരിക്കും എന്നത് കൊണ്ട് സഞ്ചാരവേഗം ഒന്നു തന്നെ. അതു കൊണ്ട് അവയിൽ ഒന്നിനെ (രാഹുവിനെ) പരിഗണിച്ചാൽ മതി. ചുരുക്കത്തിൽ ആകാശക്ലോക്കിൽ നല്ല ആറു സുചികൾ ഉണ്ട്. ചന്ദ്രൻ, സൂര്യൻ,ചൊവ്വ, വ്യാഴം, ശനി, രാഹു എന്നിവ.
ഇനി ഇവയെ ഉപയോഗിച്ച് പ്രായം ഗണിക്കാം. അതിന് മുമ്പ് ഗ്രഹനില കുറിക്കാനും വായിക്കാനും പഠിക്കണ്ടെ? നമുക്കിപ്പോൾ ഗ്രഹനില കുറിക്കാൻ എളുപ്പമാണ്. ഓരോദിവസത്തേയും ഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയ പഞ്ചാംഗം കിട്ടാനുണ്ട്. കൊൽക്കത്തയിലെ പൊസിഷണൽ അസ്ട്രോണമി സെന്റർ എന്ന ഗവണ്മെന്റ് സ്ഥാപനം വിശദമായ പഞ്ചാംഗം (Ephemeral)പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഒരു കുഞ്ഞു ജനിക്കുന്ന സമയത്തെ ഗ്രഹസ്ഥാനങ്ങൾ നോക്കി കണ്ടെത്തുകയേ വേണ്ടൂ. അതിനെ ആശ്രയിച്ചാണ് ഇന്ത്യയിലെ മിക്ക ജ്യോതിഷികളും പഞ്ചാംഗം രചിക്കുന്നത്. പക്ഷെ പണ്ടുകാലത്ത് അത്തരം സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു നാട്ടിലെ പ്രധാന ജ്യോതിഷി പഞ്ചാംഗം ഗണിച്ചുണ്ടാക്കണം. നിരീക്ഷണത്തിന് കൃത്യതയുള്ള ഉപകരണം ഇല്ലാത്തതുകൊണ്ട് കുറെ വർഷം കഴിയുമ്പോൾ ഗണിച്ചുകിട്ടുന്ന ഗ്രഹസ്ഥാനവും യഥാർഥസ്ഥാനവും തമ്മിൽ അന്തരമുണ്ടാകും. അപ്പോൾ പുതിയ നിരീക്ഷ