ഗ്രഹങ്ങളുടെ 'ഇച്ഛാശക്തി'യുടെ പ്രകടനമായേ കാണാൻ കഴിഞ്ഞുള്ളൂ. ഗ്രഹങ്ങളുടെ ദേവസങ്കൽപത്തിലേക്ക് നയിക്കുന്നതിൽ ഇത് ഒരു പ്രധാന ഘടകമായിത്തീർന്നു. വക്രഗതിയിലായിരിക്കുമ്പോൾ ഗ്രഹങ്ങളുടെ ബലം (ഫലദായകത്വം) വർധിക്കും എന്നാണ് ജ്യോത്സ്യന്മാർ പറയുക.
ചിത്രം 1: രാശി പഥത്തിൽ അസ്തമിക്കുന്ന രാശി മുതൽ ഉദിക്കുന്ന രാശി വരെയുള്ളവയാണ് ദൃശ്യരാശികൾ. ഉദയരാശിയിൽ (ലഗ്നത്തിൽ) ഉദിക്കാൻ ബാക്കിയുള്ള ഭാഗമാണ് ഉദയാൽപരം. അസ്തമയ രാശിയിൽ അസ്തമിക്കാൻ ബാക്കിയുള്ളത് അസ്തമയാൽപരവും. ഇതു രണ്ടും തുല്യമായിരിക്കും.
ഇപ്രകാരം വൃത്തരൂപത്തിൽ രാശി വരച്ച് ഗ്രഹനില അടയാളപ്പെടുത്തുന്നതിനു പകരം ചതുരത്തിൽ കള്ളികൾ വരച്ച് എഴുതുന്ന രീതിയാണ് തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ളത്.