ന്തത്തിലായിരുന്നു ഈ കൂട്ടിച്ചേർക്കൽ. ചിലരാകട്ടെ എല്ലാ മാസത്തിനും 30 ദിവസങ്ങൾ നൽകി. ഇത്തരം 12 മാസങ്ങൾ ചേർന്നതാണ് 'സായനവർഷം' (Civil Year). ഇതിന് 360 ദിവസമാണുണ്ടാവുക. മൂന്നു വർഷത്തിലൊരിക്കൽ 378 ദിവസങ്ങളുള്ള ഒരു 'അർധ അയനാന്ത വർഷം' കൂടിച്ചേർത്ത് ഇവിടെയും ഋതുക്കളുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഈ രീതികളെല്ലാം ഭാരതത്തിൽ പല സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നുവെന്ന് വേദാംഗ ജ്യോതിഷവും മറ്റും വ്യക്തമാക്കുന്നു.
മസോത്തും
പെസഹയും യഹൂദർ ആദ്യകാലത്ത് ആടുകളെ മേച്ച് അലഞ്ഞു നടന്നിരുന്ന വർഗമായിരുന്നു. അവരുടെ മുഖ്യ പുണ്യദിനം പെസ്സാ (പെസഹാ) ആയിരുന്നു. വസന്തപൗർണമി നാളിൽ ആട്ടിൻകുട്ടിയെ യഹോവയ്ക്ക് ബലിയർപ്പിക്കുന്ന ചടങ്ങായിരുന്നു അത്. യഹൂദജനത ഒടുവിൽ കനാനിൽ സ്ഥിരതാമസമാക്കുകയും കൃഷി ഉപജീവനമാർഗമാക്കുകയും ചെയ്തപ്പോൾ മസോത്ത് എന്ന കൊയ്ത്തുത്സവത്തിന് പ്രാധാന്യം കൈവന്നു. ആദ്യം കൊയ്തെടുക്കുന്ന ബാർലിക്കതിരുകൾ അവർ യഹോവയ്ക്ക് സമർപ്പിക്കുകയും പുളിക്കാത്ത മാവുകൊണ്ട് അപ്പമുണ്ടാക്കി പങ്കിടുകയും ചെയ്തു. പിന്നീട് ഈ രണ്ടു പുണ്യദിനങ്ങളും ചേർന്ന് ഒറ്റ ആഘോഷമായി മാറി. ജൂതരുടെ ഒന്നാംമാസമായ നിസാനിലെ പൗർണമിയിലായിരുന്നു. |
ലോകത്തിൽ മിക്കയിടത്തും പണ്ടു സംയുക്തി വർഷമോ സായന വർഷമോ ആണ് ഉപയോഗിച്ചിരുന്നത്. സംസ്കൃതത്തിൽ ചന്ദ്രന് 'മാസകൃത്' എന്നു പേരുണ്ട്. പഴയ ഇംഗ്ലീഷിൽ ചന്ദ്രന്റെ പേരായ 'Moonath' എന്ന പദത്തിൽ നിന്നാണ് Monthന്റെ ഉത്ഭവം. Moonath വന്നത് അറബിയിൽ നിന്നാവാം. ഏറെക്കാലത്തിനു ശേഷമാണ് സൗരമാസങ്ങൾ (രാശി ചക്രത്തെ ആസ്പദമാക്കിയുള്ളവ) രംഗത്തു വരുന്നത്. ഭാരതത്തിൽ ഇപ്പോൾ നിലവിലുള്ള ചാന്ദ്രമാസങ്ങളും സൗരമാസങ്ങളും അവയുമായി സംപതിക്കുന്ന ഋതുക്കളും ചുവടെ കൊടുക്കുന്നു. (സൗരമാസങ്ങളുമായി യോജിച്ചു പോകാൻ പറ്റിയവിധം മാറ്റം വരുത്തിയ 'ആധുനിക' ചാന്ദ്രമാസങ്ങളാണ് ഇവ എന്ന് ഓർക്കുക.)
ചാന്ദ്രമാസം | സൗരമാസം | ഋതു | ഗ്രിഗേറിയൻ കലണ്ടറനുസരിച്ച് |
---|---|---|---|
ചൈത്രം വൈശാഖം | മധു മാധവം | വസന്തം | മാർച്ച് 22 - മെയ് - 21 |
ജ്യേഷ്ഠം ആഷാഢം | ശുക്രൻ ശുചി | ഗ്രീഷ്മം | മെയ് 22 - ജൂലൈ 22 |
ശ്രാവണം ഭാദ്രപഥം | നഭം നഭസ്യം | വർഷം | ജൂലൈ 23 - സെപ്റ്റംബർ 22 |
അശ്വിനം കാർത്തിക | ഐഷം ഊർജം | ശരത് | സെപ്റ്റംബർ 23 - നവമ്പർ 21 |
മൃഗശീർഷം പൗഷം | സഹം സഹസ്യം | ഹേമന്തം | നവമ്പർ 22 - ജനുവരി 20 |
മാഘം ഫൽഗുനം | തപം തപസ്യം | ശിശിരം | ജനുവരി 21 - ശിശിരം മാർച്ച് 21 |