ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem> എന്മണിക്കുട്ടന്നു വാഴാ——നൊരു
- നന്മലർത്തോട്ടവും നൽകി.
ചെന്തളിർ ചൂടും ചെടികൾ——പൂവാം
- പൊന്തളികയ്ക്കകമ്നീളെ,
തേനമൃതം ചുമന്നെങ്ങും——നില്പൂ
- ചേണിൽനിൻ പൈദാഹമാറ്റാൻ
ഇമ്മട്ടിലമ്മമാർ നിന്നെ——ക്കനി-
- ഞ്ഞുമ്മവച്ചൂട്ടാനിരിക്കെ
മറ്റെന്തുവേണം നിനക്കി——മന്നിൽ?
- മുറ്റും നിൻ ഭാഗ്യമേ ഭാഗ്യം!
II
ഓമൽച്ചിറകുകുടഞ്ഞും,——തത്തി-
- ത്തൂമയിലങ്ങിങ്ങു പാഞ്ഞും,
വട്ടത്തിൽച്ചുറ്റിക്കളിച്ചും,——മന്ദം
- മട്ടലരിൽച്ചെന്നണഞ്ഞും,
പൂമ്പൊടിമെയ്യിലണിഞ്ഞും,——തെല്ലു
- ചാമ്പിയിടയ്ക്കിടെ നിന്നും,
തെന്നലിൽപ്പാറിപ്പറക്കും——നിന്നെ
- വിണ്ണവർകൂടിക്കൊതിക്കും
പച്ചിലത്തൊത്തുകൾക്കുള്ളിൽ——പ്പുക്കു
- നിശ്ചലനായ് നീയൊളിക്കെ,
കാണാതെ തെല്ലൊന്നുഴലും——നിന്നു
- വാനിൽക്കതിരവൻപോലും.
പൂവണിയുന്നൊരു പൂവായ്,——മലർ-
- ക്കാവിന്നു ചൂഡാമണിയായ്,
നന്മതൻ കൈപ്പൊൻവിളക്കായ്——മന്നിൽ
- ജന്മമെടുത്ത സഖാവേ!
വർത്തികനിന്നെ വരയ്ക്കാ——നേതു
- ചിത്രകൃത്തിന്നുണ്ടു കയ്യിൽ?
സ്വച്ഛന്ദമാടിക്കളിക്കൂ——മേലും
- കൊച്ചുപറവക്കിടാവേ!
III
വായുവിലെന്തിനുകൂടെ——ക്കൂടെ
- നീയിളകീടാതെ നില്പൂ?
ആയാസമാറ്റുവാൻതാനോ?——പുത്തൻ
- വ്യായാമം കാട്ടീടുവാനോ
<poem>