ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വലിയ സാ‌മ്രാജ്യതിമിങ്ഗലങ്ങൾക്കീ
വഴിരുചിക്കാഞ്ഞാൽക്കുറെദ്ദിനങ്ങളിൽ
ധരണി നിർന്നരഗ്രഹങ്ങളിലൊന്നാം;
മറന്നുപോം വിശ്വമതിൻ കഥപോലും
ജനനിക്കക്ഷതി വരുത്തിവെയ്ക്കൊല്ലെ
മനുജരെ! നിങ്ങൾ മതിമാന്മാരല്ലേ?"

പ്രഭാതചിന്ത

"വരുന്നൂ ശല്യം വീണ്ടും !"
തലയിൽക്കയ്യും വച്ചു
ഭാരതോർവ്വി തൻ മക്ക-
ളഴലിൽപ്പുലമ്പുന്നു-
പിറവിക്കുരുടെന്നു
തോന്നീടും മിഴി പൂട്ടി,
മരവിച്ചമട്ടുള്ള
മെയ്നീട്ടി, യുറങ്ങുവോർ.
"വരുന്നൂ വാനത്തുപാ,-
ഞ്ഞേവനോ പൊട്ടിച്ചതാ-
മെരിതീമരുന്നുണ്ട-
യൊന്നതാ ! ചാടിച്ചാടി.
കതിരോൻ-അവന്നില്ല
മറ്റൊന്നുമെന്നോ വേല,
പതിവായ്, സ്വൈര്യക്കേടു
ഞങ്ങൾക്കു നൽകാ,നെന്ന്യേ ?
ദൂരത്തുനിന്നിശ്ശിനി
ചെന്തീയിൽപ്പഴുപ്പിച്ച
കൂരമ്പു കണ്ണിൽക്കുത്തി-
ക്കേറ്റുവാൻ വെമ്പുന്നല്ലൊ.
വിധിയില്ലാത്തോനവൻ
നിദ്രയെപ്പുൽകാനെന്നാ-
ലതിനിദ്ദൂരസ്ഥരാം
മർത്ത്യരോ പിഴച്ചവർ?
പാതിരാവാകും മുൻപ്
പാഞ്ഞണഞ്ഞല്ലോ പാപി
പാരിൽനിന്നിരുട്ടിനെ
പ്പായിപ്പാൻ പടകൂട്ടി.
ഉരുണ്ടും പിരണ്ടുമീ-
ത്തറയിൽക്കുറഞ്ഞോന്നു

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/17&oldid=173327" എന്ന താളിൽനിന്ന് ശേഖരിച്ചത്