ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചുരുണ്ടുകൂടിക്കിട-
ന്നിറങ്ങാൻ പറ്റീലല്ലോ
കൂപ്പുകൈ നിനക്കർക്ക !
പോകണേ ഭവാൻ ;ഞങ്ങൾ
രാപ്പകൽക്കൂർക്കംവലി
ച്ചിങ്ങെങ്ങാൻ കിടന്നോട്ടെ
കോഴയായ്ക്കാകൻ പാടും
സ്തോത്രങ്ങൾ ചൊല്ലിക്കൊല്ലേ!
കോഴിതൻ കണ്ഠംകൊണ്ടു
വീരശംഖൂതിക്കൊല്ലേ."

II



അപ്പോഴേയ്ക്കേതോ ശബ്ദ-
മക്കൂട്ടർ കേൾപ്പൂ പാര
മത്ഭുതം സ്വഹൃത്തിൽനിന്നു-
ത്ഥിതം, സൽബുദ്ധിദം.
അരുതീ മഹാമോഹം
ഭാരതീയരേ ! നിങ്ങൾ
മരണത്തിനുമുൻപു
മൃതരായ്ക്കഴിഞ്ഞല്ലോ
പേറുന്നു കഷ്ടം ! കായ-
മന്യായം ശവപ്രായ-
മാരാനും വീഴ്ത്തുന്നതാം
വായ്ക്കരി കൊറിക്കുന്നു.
ഘോരയാം യമദൂതി-
തന്ദ്രവന്നപൂർവ്വമാം
നാരകം ചമയ്ക്കുന്നു
നിങ്ങൾക്കു വീട്ടിൽത്തന്നെ
കാണ്മതില്ലല്ലോ നിങ്ങ-
ളോരോരോ രാജ്യക്കാരു-
മാണ്മയിൽപ്പറക്കുന്ന-
താകാശത്തിനും മീതെ
നിദ്രയാം പെൺപാമ്പിന്റെ
കടിയിൽപ്പിടയ്ക്കായ്‌വിൻ !
നിദ്രയാം പിശാചിന്റെ
പിടിയിൽക്കുടുങ്ങായ്‌വിൻ
കൂരമ്പിൻ പരമ്പര-
യല്ലെന്റെ കതിർക്കറ്റ;
വാരൊളിത്തനിത്തങ്ക-
മാലതൻ സമുച്ചയം.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/18&oldid=173328" എന്ന താളിൽനിന്ന് ശേഖരിച്ചത്