ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുറ്റയ്‌ക്കൂ കണ്ണീർ, നിർത്തൂ
കരച്ചി, ലെത്തിപ്പിടി-
ച്ചടക്കൂ കാലക്കേടിൻ
കയ്യിലെജ്ജയക്കൊടി!

II


അറിയാം ദൈവത്തിന്നു-
മടിയാൽക്കാലും കയ്യും
മരവിച്ചിരിപ്പോന്റെ
തലയിൽക്കുതിച്ചേറാൻ;
പിണത്തിൻമുന്നിൽക്കട-
ന്നൂപ്പിടികാട്ടാൻ; കുറേ-
ച്ചുണയുള്ളോനെക്കണ്ടാൽ
ദൂരത്തുമാറിപ്പോകാൻ;
പലമട്ടിലും വന്നു
താടിയും കരിയും നി-
ന്നലറിക്കോട്ടേ; ചാടി
യരങ്ങു തകർത്തോട്ടെ.
ആടിടാൻ വരുന്നോരു
വേഷങ്ങൾകണ്ടാൽ ഞെട്ടി-
യാടൽപൂണ്ടരണ്ടിടാൻ
കൈക്കുഞ്ഞുങ്ങളോ നമ്മൾ?
വെളിച്ചത്തിലേത്തുരു-
മ്പിരുട്ടിൽപ്പാമ്പായ്‌ത്തോന്നും
വെളിച്ചത്തിലേക്കുറ്റി-
യിരുട്ടിൽപ്പിശാചയായും.
ഇരുട്ടിൻ മകളാണു
പേടി; യാ മകൾ പെറ്റു
പെരുക്കിക്കൂട്ടുന്നതാ-
ണീയഴൽക്കരിമ്പറ്റം.
പോരിക വെളിച്ചത്തു,
പകലോനൊഴുകുന്ന
വാരൊളിതങ്കച്ചാറി-
ലാറാടിസ്സുഖിക്കുവാൻ
കൈവേല നേടിത്തരും
കാശു താൻ മഹാമേരു;
മേയ്‌വിയർപ്പിങ്കൽചെയ്യും
സ്നാനംതാൻ ഗംഗാസ്നാനം.
കണ്ണുനീരൊഴുക്കുകിൽ-
ക്കദനം മാത്രം കായുക്കു,-

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/20&oldid=173331" എന്ന താളിൽനിന്ന് ശേഖരിച്ചത്