ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടൻവഹം കിടക്കയാ-
ണദ്ദീനൻ മൃതപ്രായൻ

II


കോർട്ടിലേസ്സമൻ മറു-
ത്തീടുകിൽപ്പോല്ലീസുകാർ
വേട്ടനായ്ക്കളെപ്പോലെ
പാഞ്ഞെത്തും പിടിക്കുവാൻ.
എന്തു ചെയ്തീടാം! - ചെന്നേ
പറ്റിടൂ;പക്ഷേ ചെല്ലാ-
നെന്തടുത്തരയ്ക്കവൻ
ചുറ്റാനാണെൻ ദൈവമേ!
ഉടയും പുതപ്പുമാ-
യുപയോഗിക്കാറുണ്ടൊ-
രടിപൊത്തതാം പഴ-
ഞ്ചാക്കിന്റെ തുണ്ടം മാത്രം
നൂറിടം കീറിപ്പറി-
ഞ്ഞോട്ടയായ്ത്തൻ മൺകുടിൽ-
ക്കൂരയെക്കാളുംകൂടി-
ജ്ജീർണ്ണമാപ്പടച്ചരം
അതുകൊണ്ടല്പാല്പം ത-
ന്നസ്ഥികൂടമാം മെയ്യ-
ഗ്ഗതികെട്ടവൻ മറ-
ച്ചെത്തിനാൻ കച്ചേരിയിൽ.
ചാലവേ ഞെളിഞ്ഞങ്ങു
പീഠത്തിൽ വാഴ്വു ജഡ്ജി;
'നാലുകയ്യുടുപ്പുകാർ,'
മുന്നിലും, വക്കീലന്മാർ
സാക്ഷിയെക്കൂട്ടിൽക്കേറ്റാൻ
ഭൃത്യന്മാർ വിളിക്കുന്നു;
സൂക്ഷിഹ്ചുനോക്കീടുന്നു
തദ്രുപം ന്യായാധിപൻ.
കാഴ്ചബംഗ്ലാവിൽപ്പെട്ടോ-
രാൾക്കുരങ്ങനോ? തെറ്റി-
ക്കാട്ടിൽനിന്നോടിപ്പോന്നോ-
രുള്ളാറക്കിടാത്തനോ?
ഉന്നതസ്ഥിതിക്കൊത്ത
ശമ്പളക്കൊഴുപ്പിനാൽ-
ക്കണ്ണിണയ്ക്കാന്ധ്യം വാച്ചൊ
രക്കേമൻ ഗർജ്ജിക്കയായ്;

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/29&oldid=173340" എന്ന താളിൽനിന്ന് ശേഖരിച്ചത്