ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനലസ, രചഞ്ചല; രർത്ഥകാമസ്പൃഹയ്റ്റോർ.
വിനയത്താൽ വിഭൂഷിതർ വിശ്വബന്ധുക്കൾ.
നൃപനെയും നാട്ടിനെയും നിരന്തരം സേവചെയ്തു
സഫലജീവിതരാവാൻ ശ്രമിക്കും ഞങ്ങൾ
ഒരു നിശ്വസിതം കൊണ്ടുവേണ്ടിവന്നാൽ സമാർജ്ജിക്കു-
മൊരിക്കലുമഴിവറ്റ യശഃകൈലാസം.
നമസ്കാരം ജനയിത്രി ! ഭവതിതൻ പദത്തിങ്കൽ
വിമലമാം ഭക്തിസുമമർപ്പിപ്പൂ ഞങ്ങൾ.
അനുഗ്രഹിക്കുമാറാക ഭവതി ഞങ്ങളെപ്പേർത്തു-
മനുക്ഷണം ജയലക്ഷമീയധീനയാവാൻ.


ആ ചുടലക്കളം
ന്ധകാരത്തിൻ വായിൽ
വീണുപോയല്ലോ ലോകം
ഹന്ത ! നാമത്രയ്ക്കുമേൽ
ശപ്തരോ സഖാക്കളേ ?
പോയല്ലോ നമുക്കുള്ള
പൂതമാം പുരാപുണ്യൃ
മായല്ലോ നാമിമ്മട്ടു
നിസ്വരാ,യനാഥരായ്.
കരഞ്ഞാൽ ഫലമെന്തു ?
കൺമിഴിപ്പതിൻമുമ്പു
മറഞ്ഞുവല്ലോ നമ്മെ-
കൈവെടിഞ്ഞസ്മൽഗുരു.
ഉയിരുണ്ടെന്നേയുള്ളു
ശവങ്ങളായി നമ്മൾ:
ഉടലുണ്ടെന്നേയുള്ളു-
പട്ടടപ്പാഴ്ച്ചാമ്പലായ്,
അവനിക്കെന്തുണ്ടിനി
വരുവാനത്യാഹിത-
മെവിടെക്കഴുകിയാൽ
മായുമീ മാറാപ്പങ്കം ?

II


രാഷ്ട്രീയോൽബോധനത്തിൽ
വിജ്ഞാനപ്രദാനത്തില്-
ലീള്വരസപര്യ‌ യിൽ,
സർവസത്ത്വോദ്ധ്വാരത്തിൽ,

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/40&oldid=173353" എന്ന താളിൽനിന്ന് ശേഖരിച്ചത്