ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> സൂക്ഷമദൃഗ്‌വ്യാപാരത്തിൽ, സുനുതോക്തിയിൽ, തുല്യ- മീക്ഷയിൽ, ശശ്വദ്ധർമ്മ- സ്ഥാപനവൈയഗ്ര്യത്തിൽ, ശാന്തിയിൽ, സൗഭ്രാത്രത്തിൽ, ത്യാഗത്തിൽ,ത്തപസസിൽ നാം ഗാന്ധിജിക്കൊപ്പം ചൊൽവാ നന്യനെക്കണ്ടിട്ടുണ്ടോ ? ആസ്സിദ്ധൻ, വയോവൃദ്ധൻ, ജീർണ്ണാങ്ഗൻ സ്വരാജ്യത്തെ- യീർച്ചവാളിനാൽ രണ്ടു തുണ്ടായ് നാം പിളർക്കവേ. അക്കാഴ്ചകണ്ടുണ്ടായ യാതനക്കടിപ്പെട്ടു നില്ക്കയായ് കർത്തവ്യതാ- മൂഢനായ്, നിർവിണ്ണനായ്. "അകത്തുകടപ്പോരെ ഞാനൊന്നു ശോധിക്കട്ടെ; പകച്ചുകൊത്തും പാമ്പു പച്ചിലയിലും തങ്ങാം" "പാടില്ല സർദാർ, പോരും ദൈവത്തിനെന്നാ, ലാർക്കു കേടുറ്റൊരെൻ ജീവിതം നീട്ടാം ? ഞാൻ തൽപാണിസ്ഥൻ. "

III

എമ്മട്ടിൽ നിൽക്കും വാനി- ലന്തിയാകുന്നു നേര മെമ്മട്ടിൽ കർമ്മസാക്ഷി മുന്നോട്ടു കാൽവെച്ചിടും ? ഇടറും തന്മെയ് മെല്ലെ- പ്പൗത്രിമാർ താങ്ങിത്താങ്ങിീ നടപ്പൂ തൽപ്രാർത്ഥനാ- യോഗത്തിലെത്താൻ ഗുരു, ഞൊടികൊണ്ടപ്പോളയ്യോ, പാഞ്ഞിടുന്നല്ലോ മൂന്നു വെടിയാ മഹാത്മാവിൻ നെഞ്ഞത്തും വയറ്റത്തും. അങ്ങുവന്നതു പിന്നെ- ക്കൊള്ളുന്നുവല്ലോ കേറി

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/41&oldid=173354" എന്ന താളിൽനിന്ന് ശേഖരിച്ചത്