ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാരിരുമ്പുണ്ടകൊണ്ടു
തീർത്തല്ലോ ഗതാസുവായ്
അവനെപ്പേരെന്തോതി
വിളിച്ചിടേണ്ടു നമ്മ-
ളവമാനത്താൽ മുഖം
നമ്മൾക്കു കുനിപ്പോനെ?
അരുതത്തരം ചിന്ത
യരുൾചെയ്തിട്ടുണ്ടസ്മൽ
ഗുരു"നന്മയാൽ വേണം
തിന്മയെക്കാൽക്കീഴാക്കാൻ."
സോക്രട്ടീസിനെക്കൊൽവാൻ
ഗരളം കുടിപ്പിച്ചു;
യേശുവിൻ ശരീരത്തെ-
ക്കുരിശിൽത്തറച്ചു നാം;
കൃഷ്ണൻതൻ പാദത്തിനെ
കൂർത്തുമൂർത്തമ്പാൽ കീറി;
കൃത്സനമാം വർഗ്ഗഭ്രാന്തേ!
നീയിപ്പോളിതും ചെയ്തു
അത്യന്തം കൃതഘ്നങ്ങൾ
നീചങ്ങൾ ബീഭത്സങ്ങൾ
മർത്യർ തൻ മത ജാതി
വർഗ്ഗാദി ദൗരാത്മ്യങ്ങൾ

VI


ആ മഹോപദേശകൻ
പട്ടടത്തീയിൽക്കത്തി
വ്യോമത്തിൽനിന്നും കൃപാ-
രശ്മികൾ ചൊരിഞ്ഞിടും
അശ്മശാനത്തിൽ നിന്നു
ഭക്തന്മാർ സമർപ്പിക്കും
ഭസ്മത്താൽ പൂർവ്വാധികം
പൂതയാം ഗംഗാനദി
അസ്ഥലത്തുനിന്നോരോ
വീട്ടിലും പ്രസാദമായ്
സൂക്ഷിക്കപ്പെടുന്നൊർ
ശുദ്ധമാം ചെമ്മൺകളി
മാണിക്യക്കെടാവിള-
ക്കായിടും പുമർത്ഥങ്ങൾ
മാനുഷർക്കെല്ലാനാളും
നിധിയായ് രക്ഷിക്കുവാൻ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/44&oldid=173357" എന്ന താളിൽനിന്ന് ശേഖരിച്ചത്